Sumeesh|
Last Modified ചൊവ്വ, 7 ഓഗസ്റ്റ് 2018 (17:37 IST)
കൊല്ലം: വീട്ടിൽ ആളില്ലാത്ത സമയം നോക്കി അതിക്രമിച്ചു കയറി 19 കാരിയെ പീഡനത്തിനിരയാക്കി കടന്ന യുവാവിനെ പൊലീ പിടികൂടി. പുനലൂർ പ്ലാവിള വീട്ടിൽ 25കാരനയ അനീഷ് കുമാറിനെയാണ് പൊലീസ് തന്ത്രപരമായി പിടികൂടിയത്.
ജൂലൈ രണ്ടിനാണ് കേസിനസ്പദമായ സംഭവം നടക്കുന്നത്. കോട്ടവട്ടത്ത് രക്ഷിതാക്കൾ പുറത്തുപോയ തക്കം നോക്കി യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാൾ പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടികയുമായോ കുടുബവുമായോ യാതൊരു ബന്ധവുമില്ലാത്തയാളാണ് കൃത്യം നടത്തിയത് എന്നത് പ്രതിയെ കണ്ടെത്തുന്നതിൽ താമസം സൃഷ്ടിച്ചു.
മാസങ്ങളോളം നടത്തിയ തയ്യാറെടുപ്പിനൊടുവിലാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത് എന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ വീടിനും പരിസരത്തുമായി ഇയാൾ മാസങ്ങളോളം നിരീക്ഷണം നടത്തിയിരുന്നു. പെൺകുട്ടി വീട്ടിൽ ഒറ്റക്കാവുന്ന സമയം കൃത്യമായി മനസിലാക്കിയാണ് ഇയാൾ കൃത്യം നടത്തിയത്.