BIJU|
Last Modified ശനി, 13 ഒക്‌ടോബര്‍ 2018 (16:51 IST)
സ്വര്‍ണം ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ ഒട്ടും പിന്നിലല്ല. വെള്ളിയേക്കാള്‍ വില്‍പ്പനയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മഞ്ഞ ലോഹമാണെന്നതില്‍ സംശയമില്ല. കാലം മാറിയതോടെ പണച്ചെലവ് ഗൌനിക്കാതെ കഴുത്തിലും കാതിലും കാലിലും സ്വര്‍ണം അണിയുന്നത് ഇന്ന് സാധാരണമായി.
പഴയകാലത്ത് വെള്ളി പാദസരങ്ങളാണ് ഭൂരിഭാഗം പെണ്‍കുട്ടികളും അണിഞ്ഞിരുന്നത്. എത്ര ധനികരാണെങ്കില്‍ കൂടി ഈ രീതിയില്‍ മാറ്റമില്ലായിരുന്നുവെങ്കില്‍ ഇന്ന് സ്വര്‍ണ പാദസരത്തോടാണ് സ്ത്രീകള്‍ക്കു കൂടുതല്‍ താല്‍പ്പര്യം.
പണ്ടു കാലങ്ങളില്‍ സ്വര്‍ണ പാദസരങ്ങള്‍ അണിയാന്‍ പെണ്‍കുട്ടികളെ മുതിര്‍ന്നവര്‍ അനുവദിച്ചിരുന്നില്ല എന്നതാണ് സത്യം. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ പ്രതിരൂപമാണ് സ്വര്‍ണമെന്നും അത് കാലില്‍ പാദസരമായി ധരിച്ചാല്‍ ദേവിയെ നിന്ദിക്കുന്നതിനു തുല്ല്യമാണെന്നുമായിരുന്നു വിശ്വസിച്ചിരുന്നത്.
ഈ വിശ്വാസം ശക്തമായി തുടര്‍ന്നു വന്നതിനാലാണ് എത്ര സമ്പന്നര്‍ ആയിരുന്നാല്‍ കൂടി പാദസരത്തിന് സ്വര്‍ണം ഉപയോഗിക്കാന്‍ മടി കാണിച്ചിരുന്നത്. എന്നാല്‍, കാലം മാറിയതനുസരിച്ച് ഇന്നത്തെ സമൂഹവും മാറി. വെള്ളിയോട് മടി കാണിക്കുകയും സ്വര്‍ണം പാദസരമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്‌തു.