ദുബായ്|
WEBDUNIA|
Last Modified ബുധന്‍, 6 ജൂണ്‍ 2007 (15:48 IST)
അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് പൊതു മാപ്പ് നല്‍കാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തീരുമാനിച്ചു. ഇത്തരത്തില്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ രാജ്യം വിടണമെന്ന് അധികൃതര്‍ ഉത്തരവിട്ടിരിക്കുകയാണ്.
യു.എ.ഇ യുടെ ഈ തീരുമാനത്തോടെ ഇവിടെ അനധികൃതമായി തങ്ങുന്ന വിദേശികളില്‍ ഭൂമിഭാഗമുള്ള ഇന്ത്യക്കാര്‍, പ്രത്യേകിച്ചും മലയാളികള്‍ യു.എ.ഇ വിടാനൊരുങ്ങുന്നു. ഇവരെ സഹായിക്കാനായി ഇന്ത്യന്‍ അസോസിയേഷനുകളില്‍ അടിയന്തിര സഹായ കേന്ദ്രങ്ങള്‍ തുറക്കാന്‍ ഇന്ത്യന്‍ കോണ്‍സലേറ്റ് തീരുമാനിച്ചിട്ടുണ്ട്.
ഇവരുടെ സഹായത്തിനായി പ്രവാസി സന്നദ്ധ സംഘടനകളേയും നിയോഗിക്കും എന്നാണ് കോണ്‍സലേറ്റ് അധികൃതര്‍ അറിയിച്ചത്.
പല റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴി തൊഴില്‍ ലഭിക്കുമെന്ന പ്രേരണയില്‍ ചതിയില്‍ പെട്ട് ഇവിടെ തങ്ങുന്നവരും ഇതല്ലാതെ വിസിറ്റിംഗ് വിസയിലെത്തി അനധികൃതമായി ഇവിടെ തങ്ങുന്നവരും പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാകണമെന്നും യു.എ.ഇ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവരെ സംബന്ധിച്ച കൃത്യമായ കണക്കൊന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വശം ഇല്ലെന്നാണറിയാന്‍ കഴിഞ്ഞത്. എങ്കിലും ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ ഇത്തരത്തില്‍ യു.എ.ഇ യില്‍ ഉണ്ടാവുമെന്നാണ് ദുബായ് ഇന്ത്യന്‍ കോന്‍സുലേറ്റ് മേധവി ആര്‍.സി.നായര്‍ പറയുന്നത്.