ടെലികോം ഉപകരണവിപണി: 43% വളര്‍ച്ച

ന്യൂഡല്‍ഹി:| WEBDUNIA| Last Modified ബുധന്‍, 6 ജൂണ്‍ 2007 (15:47 IST)

രാജ്യത്തെ ടെലിക്കോം ഉപകരണ വിപണിയില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. 2006-07 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ടെലികോം ഉപകരണ വിപണന മേഖല 43.5 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.

വോയ്സ് ആന്‍ഡ് ഡേറ്റ മാഗസിന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയതാണിക്കാര്യം. ഇക്കാലയളവില്‍ 771.17 കോടി രൂപയുടെ വിറ്റുവരവാണ് ടെലികോം ഉപകരണ വിപണി നേടിയത്.

അതേ സമയം മൊബെയില്‍ - ഫിക്സഡ് ലൈന്‍ ഫോണ്‍ഉകളുടെ വില്‍പനയിലും മെച്ചപ്പെട്ട വളര്‍ച്ച കൈവരിച്ചു. ഈ മേഖലയിലെ വളര്‍ച്ച 45 ശതമാനമാണ്. ഈ വിപണിയുടെ ഏകദേശം 55 ശതമാനവും കാരിയര്‍ ഉപകരണങ്ങളുടേതാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.

എന്നാല്‍ ഹാന്‍ഡ്സെറ്റുകള്‍ക്ക് 30 ശതമാനം വിപണി വിഹിതമാണുള്ളത്. മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് ഫിന്‍ലാന്‍ഡ് ആസ്ഥാനമായുള്ള നോക്കിയ തന്നെയാണെന്നുള്ളത്. ഈ വിപണിയില്‍ നോക്കിയയുടെ വിഹിതം 54 ശതമാനമാണ്.

രണ്ടാം സ്ഥാനത്ത് സ്വീഡിഷ് കന്പനിയായ എറിക്‍സണും മൂന്നാം സ്ഥാനത്ത് അമേരിക്കയിലെ മോട്ടോറോളയുമാണുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കൊറിയന്‍ കമ്പനിയായ എല്‍.ജി.ഇലക്ട്രോണിക്സ് ഈയിനത്തില്‍ ഏഴാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :