ഐഎംസി സംഘം ആലപ്പുഴ മെഡി.കോളജ് സന്ദര്‍ശിച്ചു

ആലപ്പുഴ | WEBDUNIA|
കൂടുതല്‍ മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിന്‍റെ പ്രത്യേക സംഘം ആലപ്പുഴ മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു.

മെഡിക്കല്‍ കോളജിന് 50 സീറ്റുകള്‍ കൂടി അനുവദിക്കണമെന്ന ആവശ്യമാണ് സംഘം പരിഗണിക്കുന്നത്. മെഡിക്കല്‍ സീറ്റ് വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന് യോഗ്യതയുണ്ടെന്ന് പരിശോധിക്കുന്നതിന് ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ സംഘം ആലപ്പുഴ മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കോളജ് സന്ദര്‍ശിച്ച സംഘം മെഡിക്കല്‍ കോളജിന് ആവശ്യമുള്ള സൌകര്യം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. മുന്നു പേരടങ്ങുന്ന സംഘം വണ്ടാനത്തെ മെഡിക്കല്‍ കോളജും കോളജ് കാമ്പസും സന്ദര്‍ശിച്ചു. കഴിഞ്ഞ തവണ മെഡിക്കല്‍ സംഘം കണ്ടെത്തിയ പല ന്യൂനതകളും പരിഹരിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് പ്രിനസിപ്പല്‍ ഡോ. കെ.എന്‍.ലൈല പറഞ്ഞു.

ഡോക്ടര്‍മാരുടെ കുറവാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് നേരിടുന്ന പ്രധാന പ്രശ്നം. ഇക്കാര്യം മെഡിക്കല്‍ കൌണ്‍സില്‍ സംഘം കാര്യമായി എടുത്താല്‍ സീറ്റ് വര്‍ദ്ധനവിനുള്ള സാധ്യതകള്‍ കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :