സ്വിസ്സ്‌ ഭാരതീയ കലോത്സവം ജനു. 5ന്‌

മധു ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

സൂറിച്ച്‌| WEBDUNIA| Last Modified തിങ്കള്‍, 3 ഡിസം‌ബര്‍ 2007 (12:56 IST)

സ്വിറ്റ്‌സര്‍ലന്‍റിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഭാരതീയ കലാലയം ഒരുക്കുന്ന ഭാരതീയ കലോത്സവം 2008 ജനുവരി അഞ്ചിന്‌ തുടങ്ങും. പ്രസിദ്ധ പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും.

സൂറിച്ച്‌ ലാംഗ്നാവ്‌ അം ആല്‍ബ്സിലുള്ള ഷ്വെര്‍സി ഹാളിലാണ്‌ ഈ ഉത്സവത്തിന് തുടക്കമിടുന്നത്‌.

മേളയോട്‌ അനുബന്ധിച്ച്‌ സംഗീതം, ശാസ്ത്രീയ നൃത്തം, സിനിമാറ്റിക്‌ ഡാന്‍സ്‌ എന്നീ ഇനങ്ങളിലാണ്‌ മത്സരങ്ങള്‍ അരങ്ങേറുന്നത്‌.

മേള സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക:

സെലിന്‍ കാക്കശേരി 0041 62 9293865,
സന്തോഷ്‌ പാറശേരി 0041 44 9422818,
മാത്യു ചെറുപള്ളിക്കാട്ട്‌ 0041 44 8110251.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :