കുവൈറ്റ്‌ കരിമ്പട്ടികയില്‍ നിന്നൊഴിവായി

കുവൈത്ത്‌ സിറ്റി| WEBDUNIA| Last Modified വ്യാഴം, 15 നവം‌ബര്‍ 2007 (13:04 IST)

അമേരിക്കയുടെ മനുഷ്യക്കടത്തിന്‍റെ പേരിലുള്ള കരിമ്പട്ടികയില്‍ നിന്ന്‌ കുവൈറ്റ്‌ ഒഴിവായി. നിലവില്‍ വിദേശ തൊഴിലാളികളുടെ കാര്യത്തില്‍ കുവൈറ്റ് അനുവര്‍ത്തിച്ചുവരുന്ന നിലപാടുകള്‍ പരിഗണിച്ചാണിത്‌.

പതിനാറോളം രാജ്യങ്ങള്‍ വീട്ട്‌ ജോലിക്കായി വരുന്ന തൊഴിലാളികളുടെ മോശമായ അവസ്ഥയ്ക്ക്‌ ഉത്തരവാദികളാണെന്ന്‌ പറഞ്ഞാണ്‌ അമേരിക്കന്‍ കരിമ്പട്ടികയില്‍ പെട്ടത്‌.

കുവൈറ്റിലെ സ്പോണ്‍സര്‍ഷിപ്പ്‌ പ്രശ്നങ്ങളാണ്‌ ഈ പ്രശ്നങ്ങള്‍ക്ക്‌ കാരണമെന്നും അമേരിക്ക പറഞ്ഞിരുന്നു. എന്നാല്‍ കുവൈറ്റ്‌ സ്പോണ്‍സര്‍ഷിപ്പില്‍ വരുത്തിയതും വരുത്താനിരിക്കുന്നതുമായ നിരവധി പുരോഗമനമായ മാറ്റങ്ങള്‍ അനുസരിച്ച്‌ അമേരിക്ക കരിമ്പട്ടികയില്‍ നിന്ന്‌ കുവൈറ്റിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കുവൈറ്റ്‌ മന്ത്രിസഭ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടു സാമൂഹിക തൊഴില്‍ മന്ത്രാലയം സമര്‍പ്പിച്ച 5 നിര്‍ദേശങ്ങളാണ്‌ പരിഗണിക്കുന്നത്‌. രാജ്യത്ത്‌ അനുദിനം വര്‍ധിക്കുന്ന വിദേശത്തൊഴിലാളികളുടെ എണ്ണം ക്രമീകരിക്കുന്നതു മുതല്‍ സ്വദേശികളും വിദേശികളും തമ്മില്‍ എണ്ണത്തിലുള്ള അസന്തുലിതത്വം ഉളവാക്കിയേക്കാവുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിനുള്ള നിര്‍ദേശം വരെ അതിലുണ്ട്‌ എന്നറിയുന്നു.

നിലവിലെ കണക്കനുസരിച്ച്‌ 10 ലക്ഷം സ്വദേശികളും 20 ലക്ഷം വിദേശികളുമാണിപ്പോള്‍ കുവൈറ്റിലുള്ളത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :