പൊതുമാപ്പ്‌: അപേക്ഷ തീയതി നീട്ടി

അവസാന തീയതി ഓഗസ്റ്റ്‌ 13

ദുബായ്‌| WEBDUNIA| Last Modified വെള്ളി, 3 ഓഗസ്റ്റ് 2007 (12:50 IST)

ഐക്യ അറബ്‌ എമിറേറ്റ്‌സില്‍ പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തി നാട്ടിലേക്ക്‌ മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക്‌ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്‌ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയതായി റിപ്പോര്‍ട്ട്‌.

ഇതനുസരിച്ച് ഈ അവസാന തീയതി ഓഗസ്റ്റ്‌ മാസം 13 വരെയാണ്‌ നീട്ടിയിരിക്കുന്നത്‌.

അതിന്‌ ശേഷം അപേക്ഷകള്‍ സ്വീകരിക്കുകയില്ലെന്നും കോണ്‍സുലേറ്റ്‌ അറിയിപ്പില്‍ വ്യക്തമാക്കി. പൊതുമാപ്പ്‌ കാലാവധി തീരുന്നത്‌ സെപ്‌തംബര്‍ രണ്ടിനാണ്‌.

യു.എ.ഇ യില്‍ നിന്ന്‌ നാട്ടിലേക്ക്‌ മടങ്ങാന്‍ സഹായകമായ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ കോണ്‍സുലേറ്റ്‌ ആഗസ്റ്റ്‌ 20 നകം നല്‍കി തീര്‍ക്കും എന്നും അറിയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :