കോയ്ന മിത്ര വീണ്ടും വാര്‍ത്തകളിലേക്ക് വരികയാണ്. ഈ ബോളിവുഡ് സുന്ദരി അധര ശസ്ത്രക്രിയയ്ക്ക് വിധേയ ആയില്ല എന്നാണ് പുതിയ വാര്‍ത്ത.
കോയ്ന അധര ശസ്ത്രക്രിയയ്ക്ക് വിധേയ ആയി എന്നും ഇതെ തുടര്‍ന്ന് വീടിന് വെളിയില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിപ്പോയി എന്നുമായിരുന്നു പറഞ്ഞ് കേട്ടിരുന്നത്. ശസ്ത്രക്രിയ പരാജയമായതിനെ തുടര്‍ന്ന് ആ അധരപുടങ്ങള്‍ പുറത്ത് കാട്ടാന്‍ പറ്റാതായതാണ് അജ്ഞാത വാസത്തിന് കാരണമെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍, ഒരു ബോളിവുഡ് മാധ്യമം ഇതിന്‍റെ സത്യാവസ്ഥ അറിയാന്‍ ഒരു ചാരനെ തന്നെ നിയോഗിച്ചു. ചാരന്‍റെ റിപ്പോര്‍ട്ട് പ്രകാരം കോയ്നയുടെ അധരങ്ങള്‍ പഴയതു തന്നെയാണ് എന്നാണ് പുതിയ നിഗമനം! കോയ്ന കൂട്ടുകാരുമൊത്ത് വീട്ടില്‍ ഇരിക്കുമ്പോഴും പുറത്ത് ഫോട്ടോഗ്രാഫറുമൊത്ത് പോവുമ്പോഴും ഈ ചാര കണ്ണുകള്‍ വിടാതെ പിന്തുടര്‍ന്നത്രെ!
കോയ്നയ്ക്ക് ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ മഹീന്ദ്ര സോണി പറയുന്നു, ‘ലെന്‍സ് കള്ളം പറയില്ല . അവരുടെ ചുണ്ടിന് ഒരു മാറ്റവുമില്ല’. ഉടന്‍ തന്നെ അവരുടെ പുതിയ ഫോട്ടോ പുറത്തുവരുമെന്നും സോണി പറഞ്ഞു.
PRATHAPA CHANDRAN|
എന്നാല്‍, കാര്യങ്ങള്‍ ഇത്രയൊക്കെ ആയിട്ടും കോയ്നയ്ക്ക് മാത്രം ചലനമില്ല. ഇതെ കുറിച്ച് അവര്‍ പ്രതികരിക്കാന്‍ കൂടി മിനക്കെടുന്നില്ല.