കുവൈറ്റ്: ഒളിച്ചോടുന്നവരെ നാടുകടത്തും

കുവൈറ്റ് സിറ്റി| WEBDUNIA| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2007 (15:37 IST)

കുവൈറ്റില്‍ ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടുന്നവരെ നാടുകടത്താന്‍ ആലോചനയുള്ളതായി റിപ്പോര്‍ട്ട്. കുവൈറ്റ് തൊഴില്‍ മന്ത്രാലയമാണ് ഇത്തരത്തില്‍ ആലോചിക്കുന്നത്.

ശമ്പളം ലഭിക്കാതെയും അനാവശ്യമായി പീഢനങ്ങള്‍ക്കിരയായും മറ്റും ഒട്ടേറെ വീട്ടുജോലിക്കാരായ വിദേശികള്‍ വീടുവിട്ട് ഒളിച്ചോടുന്നുണ്ട്. ഇവര്‍ സാധാരണയായി പൊലീസ് പിടിയിലായി ജയിലില്‍ കിടക്കേണ്ട നിലയാണുണ്ടാവുന്നത്. എന്നാല്‍ ഇത്തരം പ്രശ്നങ്ങളില്‍ ഇനി മേല്‍ ഇവരെ ജയിലില്‍ പാര്‍പ്പിക്കേണ്ടെന്നും ഇവരെ നാടുകടത്തുകയാണ് ഉചിതമെന്നുമാണ് തൊഴില്‍മന്ത്രാലയം അഭിപ്രായപ്പെടുന്നത്.

കുവൈറ്റിലെ തൊഴില്‍ മേഖലയിലെ ഇത്തരം പ്രശ്നങ്ങളില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനും നിരവധി പരാതികളാണുള്ളത്. ഇത് പരിഗണിച്ചാണ് തൊഴില്‍ മന്ത്രാലയം ഈ വഴിക്ക് നീങ്ങുന്നത്.

ഇത്തരത്തില്‍ ആയിരത്തിലേറെ പേര്‍ വിവിധ ജയിലുകളില്‍ തടവുകാരായി കഴിയുന്നുണ്ട്. എന്നാല്‍ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ജയില്‍ മോചനം ലഭിക്കില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :