ലോക മലയാളി കൗണ്‍സില്‍ സംരംഭകര്‍ക്ക് ഡയരക്ടറി തയാറാവുന്നതായി റിപ്പോര്‍ട്ട്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബ്രിസ്റ്റോള്‍, വെയില്‍സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ മലയാളി വ്യവസായ സംരംഭകരുടെ വിവരങ്ങളടങ്ങിയ ഡയറക്ടറി പ്രസിദ്ധീകരിക്കുന്നത്.
മലയാളികളായ സംരംഭകര്‍ക്ക് സഹായവും പിന്തുണയും നല്‍കുന്നതിന്റെ ഭാഗമായാണിത്. ഡയറക്ടറിയില്‍ പേരും വിവരങ്ങളും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
നല്കുന്ന വിവരങ്ങളില്‍ പേര്, സ്ഥാപനത്തിന്റെ പേര്, ബിസിനസിന്റെ സ്വഭാവം, മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍, ഇ മെയില്‍ എന്നിവ ഉണ്ടായിരിക്കണം.