അമേരിക്കയിലും രാമായണ മാസാചരണം

ചിക്കാഗോ| WEBDUNIA| Last Modified തിങ്കള്‍, 30 ജൂലൈ 2007 (16:27 IST)

പരിഷ്കാരത്തിന്‍റെ ആധുനിക കാലത്തെ ഉത്തുംഗ ശൃംഗമെന്നറിയപ്പെടുന്ന അമേരിക്കയിലും രാമായണ മാസാചരണം നടക്കുന്നതായി വാര്‍ത്ത. മഗെങ്ങുമല്ല, അമേരിക്കയിലെ ചിക്കാഗോയില്‍ തന്നെയാണ്‌ രാമായണ മാസാചരണം നടക്കുന്നത്‌.

ചിക്കാഗോയില്‍ ഗീതാമണ്ഡലത്തിന്‍റെ ആഭിമുഖ്യത്തിലാണ്‌ രാമായണ പാരായണം കര്‍ക്കിടകം ഒന്നാം തീയതി ആരംഭിച്ചത്‌.

ചിക്കാഗോ മലയാളികള്‍ക്കിടയില്‍ പ്രസിദ്ധനായ സതീശന്‍ നായരുടെ വസതിയില്‍ വെച്ച്‌ രാമായണ പാരായണത്തിന്‌ പ്രസിദ്ധ മതപ്രഭാഷകനായ മണ്ണടി ഹരി തുടക്കം കുറിച്ചു. രാമായണപാരായണത്തോടൊപ്പം തന്നെ അദ്ദേഹം രാമായണ മാഹാത്മ്യവും വിവരിച്ചു.

രാമായണ പാരായണത്തിനൊടുവില്‍ പ്രസിഡന്റ്‌ ജി.കെ പിള്ള ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന രാമായണ മാസാചരണം ഓരോ ഭക്തജനങ്ങളുടെയും വീടുകളില്‍ വെച്ച്‌ നടത്താനും തീരുമാനമായിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :