മണലിക്കര തന്ത്രികള്‍ക്കാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്‍റെ അവകാശമുണ്ടായിരുന്നത്. പിന്നീട് അത് അത്യറമഠക്കാര്‍ക്ക് കൈമാറി. തുളു ബ്രാഹ്മണരാണ് ഇപ്പോള്‍ ഇവിടെ ശാന്തികര്‍മ്മങ്ങള്‍ ചെയ്യുന്നത്.
മലയാള തന്ത്ര വിധിപ്രകാരമനുസരിച്ചാണ് അവരിത് അനുഷ്ഠിക്കുന്നതെന്ന് ഒരു പ്രത്യേകതയാണ്.
പൂജാവിധികള്‍
പൂജാ വിധികള്‍ മറ്റ് ക്ഷേതത്തിലെ പോലെയാണെങ്കിലും ഇവിടെ പൂജകളില്‍ പ്രധാനം അഭിഷേകം, ജലധാര, ക്ഷീരധാര എന്നിവയ്ക്കാണ്. ശിവരാത്രിയ്ക്ക് മാത്രമാണ് ശിവലിംഗത്തില്‍ നെയ്യ് കൊണ്ട് ധാര നടത്തുന്നത്
ശിവരാത്രി പുലര്‍ച്ചെ മുതല്‍ പിറ്റേന്ന് സൂര്യോദയം വരെയാണ് നെയ്യ്ധാര നടക്കുക. മറ്റൊരു പ്രത്യേകത എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആറ് ദിവസം മുന്‍പ് ചെയ്യാറുള്ള ക്രിയകള്‍ ഇവിടെ ശിവരാത്രി ദിവസമാണ് ചെയ്യാറുള്ളത് എന്നതുമൊരു പ്രത്യേകതയാണ്. 108 കുടം വെളളമോ, പാലോ, നെയ്യോ നിരന്തരം ശിവലിംഗത്തില്‍ വീണുകൊണ്ടിരിക്കുന്നതാണ് ധാര.
ഈ ക്ഷേത്രത്തിലെ എന്നും രാവിലെ നടക്കാറുള്ള ശിവഭജനയും ഹരിനാമകീര്‍ത്തനപാരായണവും സാമ്പ്രാണിത്തിരി എന്ന് പേരുള്ള ഒരു സ്വാമി തുടങ്ങിവച്ചതാണ്. ഇവിടെ 41 ദിവസം രാവിലെ കുളിച്ച് നിര്‍മാല്യം തൊഴുന്നവര്‍ക്ക് എന്ത് അഭീഷ്ടവും സാധിക്കുമെന്നാണ് വിശ്വാസം.