ക്ഷേത്രത്തിലെ ആദിമ പ്രതിഷ്‌ഠ ശ്രീപരശുരാമന്‍ നിര്‍വ്വഹിച്ചതാണെന്നാണ് ഐതിഹ്യം. മലനിരകളിലെ പ്രതിഷ്‌ഠകളില്‍ നാലെണ്ണം ഏറെ വിശിഷ്ട പ്രഭാവമുള്ളവയാണ്. അവ ശാസ്‌താ വിന്‍റെ ജീവിതത്തില്‍ ആശ്രമഭേദമനുസരിച്ചുള്ള അവസ്ഥാന്തരങ്ങളെ പ്രകാശിപ്പിക്കുന്നു.
*കുളത്തൂപ്പുഴ ക്ഷേത്രത്തില്‍ അയ്യപ്പന്‍റെ ബ്രഹ്മചാരി രൂപത്തിലുള്ള പ്രതിഷ്ഠയാണുള്ളത്. ആര്യങ്കാവില്‍ കൌമാര രൂപത്തിലാണ്. ഇത് രണ്ടും ബ്രഹ്മചര്യ ആശ്രമത്തെ പ്രതിനിധീകരിക്കുന്നു.
* പൂര്‍ണ്ണ, പുഷ്കല എന്നീ പത്നീ സമേതനായി ഗാര്‍ഹസഥ്യാശ്രമത്തിലുള്ള സങ്കല്‍പ്പമാണ് അച്ചന്‍ കോവിലില്‍.
* കാന്തമലയില്‍ (ഇന്ന് ഈ ക്ഷേത്രം എവിടെയാണെന്ന് കണ്ടെത്താന്‍ ആയിട്ടില്ല - ഈ മലയില്‍ നിന്നാണ് ജ്യോതിസ് തെളിയുന്നത് എന്നാണ് വിശ്വാസം) വാനപ്രസ്ഥ ആശ്രമമാണ് പ്രതിനിധാനം ചെയ്യുന്നത്.
* ശബരിമലയില്‍ സന്ന്യാസത്തിലുള്ള അയ്യപ്പനാണ്. സന്യാസിയും യോഗനിഷ്ഠനുമായി ജ്ഞാനമുദ്രയോടു കൂടി വിളങ്ങുന്ന സങ്കല്‍പ്പമാണ് ശബരിമലയിലെ ശ്രീ അയ്യപ്പന്‍.സച്ചിദാനന്ദനും സനാതനും സര്‍വ്വജ്ഞനും സര്‍വ്വസാക്ഷിയും പ്രകൃതിയെ തന്നിലടക്കിയ ചൈതന്യവുമായി ലോക സംഗ്രഹാര്‍ത്ഥം ശ്രീശബരിമല ദിവ്യസന്നിധാനത്തില്‍, സര്‍വ്വോദയ പീഠത്തില്‍ പ്രതിഫലിച്ചരുളുന്ന ചിന്‍മുദ്രാ സ്വരൂപിയാണ് അയ്യപ്പന്‍.