കേരളത്തില്‍ നാലമ്പങ്ങള്‍ നാലിലേറെയുണ്ട്. ശ്രീരാമ, ഭരത,ലക്ഷ്മണ,ശത്രുഘ്നന്മാരുടെ ഒരു പ്രദേശത്തെ വെവ്വേറെ അമ്പലങ്ങളെ ഒന്നിച്ചാണ് നാലമ്പലങ്ങള്‍ എന്നു പറയാറ്.
എന്നാല്‍ അയ്യപ്പനുമുണ്ട് നാലമ്പലങ്ങള്‍.അതു പക്ഷെ വിവിധ അവതാരങ്ങളെ പ്രതിനിധീകരിക്കുന്നതല്ല മറിച്ച് നാലു ജീവിതകാലഘട്ടങ്ങളേ- ആശ്രമങ്ങളെ - പ്രതിനിധീകരിച്ചാണെന്നു മാത്രം.
അദ്വൈതമൂര്ത്തിയായ ശ്രീ ധര്‍മ്മശാസ്താവിന്റെ പൂര്‍ണ്ണാവതാരമാണ് ഇന്ന് ശബരിമലയില്‍ ശ്രീ അയ്യപ്പനായി കുടികൊള്ളുന്നത്. ഹൈന്ദവ ജീവിതചര്യ അനുസരിച്ച് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിവയാണ് നാല് ആശ്രമങ്ങള്‍.
അയ്യപ്പന്റെ നാല് ആശ്രമങ്ങളേയും പ്രതിനിധീകരിച്ച് വന പ്രദേശങ്ങളില്‍ നാല് അമ്പലങ്ങളുണ്ട് - കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചങ്കോവില്‍, കാന്തമല ശബരിമല എന്നിവിടങ്ങളില്‍. അവയില്‍ പലതും ഇന്ന് ചെറിയ പട്ടണങ്ങളായി മാറി എന്നു മാത്രം.ബാല്യകൌമാരങ്ങള്ക്കായി ഓരൊ അമ്പലങ്ങള്‍ പ്രത്യേകമുള്ളതുകൊണ്ട് വാസ്തവത്തില്‍ അഞ്ച് അമ്പലങ്ങളുണ്ട് എന്നു പറയാം