അയ്യപ്പ ചൈതന്യം വര്‍ധിപ്പിക്കുന്നതിനായി ഭക്തരുടെ ഇഷ്ടവഴിപാടാണ് ഉദയാസ്തമയ പൂജ. ഉഷ:പൂജയില്‍ തുടങ്ങി അത്താഴപൂജയില്‍ അവസാനിക്കുന്ന 18 പൂജകളുണ്ട്. ഉച്ചപൂജയ്ക്ക് 25 കലശം പൂജിച്ച്് അയ്യപ്പവിഗ്രഹത്തില്‍ ആറാടും. ഉദായാസ്തമയ പൂജയ്ക്ക് 10,001 രൂപ ദേവസ്വത്തില്‍ അടച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യണം. 2001 വരെ ബുക്കിംങ് കഴിഞ്ഞിട്ടുണ്ട്.
സ്വാമി ഭക്തരുടെ ശനിദോഷമകറ്റാന്‍ മാളികപ്പുറത്തു പറകൊട്ടി പാട്ട്. പാലാഴിമഥനത്തെ തുടര്‍ന്ന് മഹാവിഷ്ണുവിന് ശനിദോഷം ബാധിച്ചു.പരമശിവന്‍ വേലനായും പാര്‍വ്വതി വേലത്തിയുമായി എത്തി പാടി വിഷ്ണുവിന്‍െറ ശനിദോഷം മാറ്റിയത്രേ. ഇതിനെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണ് മാളികപ്പുറത്തെ പറകൊട്ടിപാട്ട്.