വഴിപാടുകള്‍ പൂജകള്‍

WEBDUNIA|
നെയ്യഭിഷേകം സ്വാമിക്ക്

പാലഭിഷേകപ്രിയന്‍, നെയ്യഭിഷേകപ്രിയന്‍...ശബരിമലവാഴും കുഞ്ഞയ്യപ്പനെ വാഴ്ത്താന്‍ വിശേഷണങ്ങളേറെ. വഴിപാടുകളാല്‍ സംപ്രീതനാവുന്നവനാണ് അഭയദായകനായ മണികണ്‍ഠന്‍.

ഭസ്മാഭിഷേകവും കളഭാഭിഷേകവും മുതല്‍ പുഷ്പ്പാഭിഷേകം വരെ ഇഷ്ടമുള്ളവന്‍. പക്ഷെ ധനസ്ഥിതിയല്ല ഇവിടെ പ്രാര്‍ഥനയാണ് ഭഗവാന് കൂടുതല്‍ ഇഷ്ടം.

അയ്യപ്പസന്നിധിയില്‍ ഭക്തരര്‍പ്പിക്കുന്ന വിവിധ വഴിപാടുകളെക്കുറിച്ച്

വെടിവഴിപാട്

സ്വാമിയെ ഉദ്ദേശിച്ച് പതിനെട്ടാം പടിക്കലും വാവരുസ്വാമിയെ ഉദ്ദേശിച്ച് വാവരുടെ നടയിലും മാളികപ്പുറത്തു ഭഗവതിയേയും മലനടയില്‍ ഭഗവതിയേയും ഉദ്ദേശിച്ച് അതതു നടകളിലും വെടിവഴിപാടു നടത്തുന്നു. ഏൂറ്റൊന്നു വെടിയും കൂട്ടവെടിയും നടത്തിക്കുന്നതും അസാധാരണമല്ല. കതിനാക്കുറ്റികളാണ് ഇതിനുപയോഗിക്കുന്നത്.

അപ്പം വഴിപാട്

പ്രസാദം എന്ന നിലയില്‍ അയ്യപ്പന്മാര്‍ അപ്പം ഭവനങ്ങളിലേയ്ക്കു കൊണ്ടുപോകുന്നു. സാക്ഷാല്‍ നെയ്യപ്പം എന്നു ഇതിനെയാണ് പറയേണ്ടത്.

വാര്‍പ്പുകളില്‍ ആര്‍പ്പുവിളിച്ചുകൊണ്ട് നെയ്യ് തിളച്ചുകളിക്കുന്നതും കൂന്നുകുന്നായി അപ്പം വാര്‍പ്പുകളില്‍ വാര്‍ത്തുകൂട്ടിയിരിക്കുന്നതും അത്ഭുതകരമായ കാഴ്ചയാണ്.

ശയനപ്രദക്ഷിണം

ശയനപ്രദക്ഷിണം തങ്ങള്‍ക്കുതന്നെയോ ആള്‍പ്പേരു മുഖാന്തിരമോ നടത്താവുന്നതാണ്. മാളികപ്പുറത്തു നിന്നും പുറപ്പെട്ട് പതിനെട്ടാം പടി ചുറ്റിയും പതിനെട്ടാംപടിക്കകത്തു നാലന്പലവും ശ്രീകോവിലും ചുറ്റിയും ശയനപ്രദക്ഷിണം നടത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :