പടിപൂജ പ്രധാന വഴിപാടാണ്. മുന്‍കാലങ്ങളില്‍ പന്ത്രണ്ട് വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് പടിപൂജ നടത്തികൊണ്ടിരുന്നത്. ഇപ്പോള്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന ഘട്ടം ഒഴികെ മലയാളമാസങ്ങളുടെ ആരംഭത്തിലും വിഷു, തിരുവോണം എന്നീ പുണ്യദിനങ്ങളോടനുബന്ധിച്ച് നടതുറക്കുന്പോഴും പടി പൂജ നടത്താറുണ്ട്.
അഭീഷ്ടകാര്യസിദ്ധിക്കായി അയ്യപ്പസന്നിധിയിലെ ചെലവേറിയ വഴിപാടാണ് പടി പുജ പതിനെട്ടു പുരാണങ്ങളുടെ പ്രതീകമാണ് പതിനെട്ടാം പടിയെന്നും അതല്ല നാലു വേദം, ആറു ശാസ്ത്രം, ചതുരുപായങ്ങള്‍, നാലു ജാതി എന്നിവയെ പ്രതിനിധാനം ചെയ്യുന്നതായും ചിലര്‍ കരുതുന്നു. പൂങ്കാവനത്തിലെ 18 മലരുകളെ പ്രതിനിധാനം ചെയ്യുന്നതാണെന്നാണ് മറ്റൊരു സങ്കല്‍പം.
നിലവിളക്ക്, പുഷᅲങ്ങള്‍, കര്‍പ്പൂരം, സാന്പ്രാണി, പൂമാലകള്‍, കലശതുണികള്‍, പടികളില്‍ വിരിക്കാനുള്ള പട്ട്, നാളികേരങ്ങള്‍ എന്നിവയും പൂജാവേളയില്‍ തന്ത്രി, മേല്‍ശാന്തി, പരികര്‍മികള്‍ എന്നിവര്‍ക്കു ധരിക്കാനുള്ള വസ്ത്രങ്ങളുമാണ് പടിപൂജയ്ക്ക് പ്രധാനമായും വേണ്ടത്. തന്ത്രിയാണ് മുഖ്യ കാര്‍മികത്വം വഹിക്കുക. പടിപൂജയ്ക്ക് ദേവസ്വത്തില്‍ 15,001 രൂപ മുന്‍കൂര്‍ അടച്ചു ബുക്കു ചെയ്യണം. 2005 മെയ് വരെ ബുക്കിംങ് കഴിഞ്ഞിട്ടുണ്ട്.