അകലെയുള്ള നിങ്ങളുടെ കാമുകിയുമായി ഓണ്‍ലൈന്‍ ചാറ്റിംഗ് നടത്തുമ്പോള്‍ നിങ്ങള്‍ക്ക് അവളെ ഒന്ന് ചുംബിക്കാന്‍ തോന്നിയാല്‍ എന്തു ചെയ്യും?. ആഗ്രഹം മനസില്‍ ഒതുക്കുകയേ നിര്‍വാഹമുള്ളു. എന്നാല്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പുതിയ ഒരു സാങ്കേതികവിദ്യ ശാസ്ത്രലോകം വികസിപ്പിച്ചിരിക്കുകയാണ്.
ഇനി എത്ര ദൂരെ ഇരുന്നും നിങ്ങള്‍ക്ക് നിങ്ങളുടെ കാമുകിയെ ചുംബിക്കാം. അവളുടെ ചുംബനം ഏറ്റുവാങ്ങാം. കിസ്സെഞ്ചര്‍ എന്നാണ് ഈ ചുംബന സഹായിയുടെ പേര്. രണ്ട് പേര്‍ തമ്മിലുള്ള ചുംബനങ്ങള്‍ കൈമാറാന്‍ നിര്‍മ്മിച്ച ഒരു ചെറിയ റോബോര്‍ട്ടാണ് ഇത്. ഒരാളുടെ തലയുടെ ആകൃതിയുള്ള ഈ റോബോട്ടുകള്‍ക്ക് വലിയ സിലിക്കണ്‍ ചുണ്ടുകളാണുള്ളത്.
ഇത്തരത്തിലുള്ള രണ്ട് റോബോര്‍ട്ടുകളുടെ ചുണ്ടുകള്‍ ഡിജിറ്റല്‍ ആയി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടാവും. ഇതിലൂടെ നിങ്ങള്‍ക്ക് ദൂരെയുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ചുംബനം ഏറ്റുവാങ്ങാം. തിരിച്ച് ചുംബിക്കുകയുമാവാം. സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ കേയോ-എന്‍യുഎസ് ക്യൂട്ട് സെന്ററിലെ ഗവേഷകനായ ഹൂമാന്‍ സമാനി ആണ് കിസ്സെഞ്ചര്‍ എന്ന ഈ ഉപകരണം വികസിപ്പിച്ചെടുത്തത്.