വീടുവിട്ടിറങ്ങി വന്ന വീട്ടമ്മയെ കാമുകനും ഉപേക്ഷിച്ചു
ഓയൂര്‍|
WEBDUNIA|
വീടുവിട്ട് ഒളിച്ചോടിയ വീട്ടമ്മയെ കാമുകന്‍ കൈവിട്ടു. അയല്‍ക്കാരനായ കാമുകനൊപ്പം ഒരാഴ്ച മുന്‍പാണ് രണ്ട് കുട്ടികളുടെ അമ്മയായ വീട്ടമ്മ ഒളിച്ചോടിയത്. ഒരാഴ്ച വീട്ടമ്മയുമൊപ്പം സല്ലപിച്ച കാമുകന്‍, പ്രസവിച്ചു കിടക്കുന്ന സ്വന്തം ഭാര്യയെ ഓര്‍ത്തപ്പോള്‍ ഇവരെ ഉപേക്ഷിച്ച് വീട്ടിലേക്ക് വരികയായിരുന്നു. തിരിച്ചെത്തിയ ഭര്‍ത്താവിനെ ഭാര്യ സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ കാമുകനൊപ്പം ചുറ്റി തിരിച്ചെത്തിയ വീട്ടമ്മയെ ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. വിവരം അറിഞ്ഞ് നാട്ടിലെത്തിയ ഇയാള്‍ ഭാര്യക്കെതിരെ കേസും കൊടുത്തു. ഇപ്പോള്‍ ഭര്‍ത്താവും കാമുകനും നഷ്ടപ്പെട്ട വീട്ടമ്മ പെരുവഴിയില്‍ ആയിരിക്കുകയാണ്.
ഭര്‍ത്താവ് ഗള്‍ഫില്‍നിന്ന് അയച്ചുകൊടുത്ത 6000രൂപയും കൊണ്ടാണ് ഇവര്‍ കാമുകനൊപ്പം പോയത്.