പ്രണയിക്കാന്‍ പറഞ്ഞപ്പോള്‍ ഡാനിയേല പൊട്ടിച്ചിരിച്ചു: ലാല്‍ജോസ്

WEBDUNIA| Last Modified ഞായര്‍, 22 ജനുവരി 2012 (16:41 IST)
PRO
PRO
ലാല്‍ ജോസ് ചിത്രമായ സ്പാനിഷ് മസാലയിലെ മുഖ്യ ആകര്‍ഷണമാണ് ഡാനിയേല സാഷേള്‍. ‘അറബിക്കഥ’ എന്ന ചിത്രത്തിലൂടെ മലയാളത്തിന് ചാങ് ഷുമിനെന്ന നായികയെ പരിചയപ്പെടുത്തിയ ലാല്‍ ജോസ് ഡാനിയേലയെ തെരഞ്ഞെടുത്തപ്പോഴും പിഴവ് കാട്ടിയില്ല.

ഈ സ്പാനിഷ് സുന്ദരി നല്ലൊരു അഭിനേത്രി കൂടിയാണെന്ന് ചിത്രം കണ്ടിറങ്ങുന്നവര്‍ സമ്മതിക്കും. ഒരു ത്രികോണ പ്രണയ കഥയാണ് സ്പാനിഷ് മസാല. ദിലീപ്, ഡാനിയേല എന്നിവര്‍ക്കിടയില്‍ കുഞ്ചാക്കോ ബോബനുമുണ്ട്.

വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ വളരെ വ്യത്യസ്ഥത പുലര്‍ത്തുന്നവരാണ് ഇന്ത്യക്കാരും സ്പെയിന്‍കാരും. വികാരങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ മിടുക്കരായവരുടെ നാട്ടില്‍ നിന്ന് വരുന്ന ഡാനിയേല പക്ഷേ മലയാള സിനിമയ്ക്ക് യോജിച്ച രീതിയില്‍ തന്നെ അഭിനയിച്ചു ഫലിപ്പിച്ചു എന്ന് പറയാം.

പ്രണയരംഗങ്ങളില്‍ എങ്ങനെ അഭിനയിക്കണം എന്നതിനേക്കുറിച്ച് ഡാനിയേലയോട് ഷൂട്ടിംഗ് വേളയില്‍ വിശദീകരിച്ചതും മറ്റും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് വ്യക്തമാക്കുന്നുണ്ട്. “അവരുടേത് കണ്ട്രോള്‍ഡായ ഒരു അവസ്ഥയാണ്. നമുക്കത് പറ്റില്ലല്ലോ? അതുപോലെ തന്നെയാണ് പ്രണയം. കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാനും പാട്ടുപാടി പ്രണയം ചെയ്യാനുമൊക്കെ പറഞ്ഞപ്പോള്‍ ഡാനിയേല പൊട്ടിച്ചിരിച്ചു. ഇതാണ് ഞങ്ങളുടെ പ്രണയം എന്ന് പറഞ്ഞ് ഞാനും ചിരിച്ചു”- ലാല്‍ ജോസ് വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :