ഇഷ്ടതാരങ്ങളെ കാമിക്കുന്നവരോട് ഒരുവാക്ക്

Aradhana
WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (19:28 IST)
PRO
PRO
സിനിമാ നടീനടന്മാരുടെ ചിത്രങ്ങള്‍ മുറിയുടെ ഭിത്തി നിറയെ ഒട്ടിച്ചു വയ്ക്കുന്ന ചില ആരാധകരെ കണ്ടിട്ടില്ലേ? അങ്ങനെയുള്ളവര്‍ ഏതുനാട്ടില്‍ ചെന്നാലും കാണും എന്നതാണ് വസ്തുത. കേരളത്തിലും തമിഴ്നാട്ടിലും മുംബൈയിലുമെല്ലാം ഇത്തരം ആരാധകരെ കണ്ടെത്താനാകും. അവരുടെ മുറിയിലും ആല്‍ബങ്ങളിലും ബുക്കുകളിലും ഫോണിലുമെല്ലാം ഇഷ്ട നടിയുടെയോ നടന്റെയോ ചിത്രങ്ങള്‍ നിറഞ്ഞിരിക്കും.

എല്ലാ നായകന്മാരെയും അല്ലെങ്കില്‍ നായികമാരെയും ആരാധിക്കുന്നവരെ വളരെക്കുറച്ചേ കാണാനാകൂ. ഏതെങ്കിലും ഒന്നോ രണ്ടൊ താരങ്ങളോടായിരിക്കും ഇത്തരക്കാര്‍ക്ക് ആരാധന. അവരുടെ പല പോസുകളിലുള്ള ചിത്രങ്ങളായിരിക്കും ഭിത്തികളില്‍ പതിക്കുന്നത്. സിനിമാ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന തങ്ങളുടെ ഇഷ്ടതാരത്തിന്റെ ചിത്രങ്ങളില്‍ നോക്കി കണ്ണിമയ്ക്കാതെ മണിക്കൂറുകളോളം ചെലവഴിക്കുന്ന ആരാധകരെയും ചിലര്‍ക്കെങ്കിലും പരിചയമുണ്ടാകും.

വെറും എന്നു പറഞ്ഞ് എല്ലാ കേസുകളും തള്ളിക്കളയാനാകില്ല. ഇതില്‍ ചില ആരാധകര്‍ അപകടകാരികളാണ്. ഏതെങ്കിലും ഒരു താരത്തെ ആരാധിക്കുക മാത്രമല്ല, അവരെ കാമിക്കുകയും ചെയ്യുന്നുണ്ട് ചിലര്‍. ഇത്തരം കേസുകള്‍ പല മനഃശാസ്ത്ര ഡോക്ടര്‍മാര്‍ക്കും പറയാനുണ്ടാകും.

ഇഷ്ട താരത്തിന്റെ അര്‍ദ്ധനഗ്നചിത്രങ്ങളില്‍ നോക്കിക്കിടന്നെങ്കില്‍ മാത്രമേ ഉറക്കം വരൂ എന്ന് പറയുന്നവര്‍. ഇഷ്ടതാരത്തിന്റെ ശരീര സൌന്ദര്യം ആലോചിച്ച് സ്വയംഭോഗം ചെയ്യുന്നവര്‍. ഇഷ്ട താരത്തിന്റെ നമ്പര്‍ കണ്ടുപിടിച്ച് അവരെ വിളിച്ച് ശല്യപ്പെടുത്തുന്നവര്‍ (പുരുഷന്മാരാണ് ഇതിലധികവും). സ്വന്തം കയ്യിലെ കാശ് കൊടുത്ത് ഇഷ്ടതാരങ്ങള്‍ക്ക് സമ്മാനങ്ങള്‍ അയച്ച് കൊടുക്കുന്നവര്‍. അതിരുകടക്കുന്ന ആരാധനയുടെ കഥകള്‍ ഏറെയാണ്.

തന്‍റെ സ്വപ്നതാരം അഭിനയിച്ച സിനിമകള്‍ നൂറിലേറെത്തവണ കാണുന്ന കൂട്ടരും കുറവല്ല. ചിലര്‍ക്ക് ചില ഗാനരംഗങ്ങളാണ് ഇഷ്ടം. നടിമാര്‍ അഭിനയിച്ച ഹോട്ട് ഗാനരംഗങ്ങള്‍ മൊബൈലില്‍ സേവ് ചെയ്ത് ഉറങ്ങുന്നതിന് മുമ്പ് പലവട്ടം കാണുന്നവരെക്കുറിച്ച് എത്രയോ തവണ കേട്ടിരിക്കുന്നു.

ഏതെങ്കിലും താരത്തോട് തോന്നുന്നത് തെറ്റാണെന്ന് പറയാനാവില്ല. എന്നാല്‍ അവരോട് അഗാധ പ്രണയം തോന്നുകയും അത് കാമമായി മാറുകയും ലൈംഗിക വൈകൃതങ്ങളിലേക്ക് ഗതിമാറുകയും ചെയ്താല്‍ സ്ഥിതി ഗുരുതരമാകും. താന്‍ ആരാധിക്കുന്ന താരത്തോടായിരിക്കും ഇത്തരത്തിലുള്ളവര്‍ എതിര്‍‌ലിംഗത്തിലുള്ളവരെ താരതമ്യം ചെയ്യുക. ഇത്തരക്കാരുടെ വിവാഹജീവിതം തകരാനുള്ള സാധ്യതയും ഏറെയാണ്.

ഇത്തരം ആരാധനാഭ്രാന്തില്‍ നിന്ന് എത്രയും വേഗം രക്ഷപെട്ടില്ലെങ്കില്‍ ജീവിതത്തില്‍ പല അപകടങ്ങളും ഉണ്ടാകും. അലസത, മടി, ജോലിയോടും ജീവിതത്തോടും വിരസത, വിഷാദം, ആത്മഹത്യാ പ്രവണത തുടങ്ങിയവയ്ക്കും കാരണമായേക്കാം. ഇതില്‍ നിന്നു രക്ഷപെടാന്‍ എന്താണ് വഴിയെന്നല്ലേ?

ഏതെങ്കിലും ഒരു താരത്തോട് അമിതമായ ആരാധനയില്‍ കുടുങ്ങി അവര്‍ക്ക് ‘അഡിക്‌ട്’ ആകാതിരിക്കാന്‍ വഴികള്‍ പലതുണ്ട്. ഇഷ്ട താരങ്ങളുടെ എണ്ണം കൂട്ടുക തന്നെ ഒരു വഴി. ഒട്ടേറെ നായികമാരുടെ അഭിനയചാതുരിയെ ഒരേസമയം ഇഷ്ടപ്പെടാന്‍ ശ്രമിക്കുക. അവരുടെ നല്ല സിനിമകള്‍ മാത്രം കാണുക. മൊബൈലുകളില്‍ സിനിമാതാരങ്ങളുടെ ചിത്രങ്ങളോ വീഡിയോയോ പകര്‍ത്തില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക. മുറിയുടെ ഭിത്തികളില്‍ താരങ്ങളുടെ ചിത്രങ്ങള്‍ പതിക്കുന്നത് അവസാനിപ്പിക്കുക. ഉറങ്ങുന്നതിന് മുമ്പ് നല്ല പാട്ടുകള്‍ കേള്‍ക്കാന്‍ ശ്രമിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :