ആ പ്രണയകഥയിലെ നായകന്‍ വിക്രം!

WEBDUNIA|
PRO
ചിയാന്‍ വിക്രം ഒരു പ്രണയകഥയില്‍ നായകനാകുന്നു. വിക്രമിന്‍റെ കരിയറില്‍ ആക്ഷന്‍ ചിത്രങ്ങളാണ് കൂടുതല്‍. പൂര്‍ണമായും ലവ് സ്റ്റോറി എന്നുപറയാവുന്ന ഒരു സിനിമ പോലും ഇല്ലെന്നു പറയാം. പി സി ശ്രീറാമിന്‍റെ ‘മീര’യാണെങ്കിലും ബാലയുടെ ‘സേതു’ ആണെങ്കിലും പ്രണയം സംസാരിക്കുന്ന ആക്ഷന്‍ ഡ്രാമകളായിരുന്നു.

എന്നാല്‍ വിക്രം ഇതാ പൂര്‍ണമായും ഒരു പ്രണയകഥയില്‍ നായകനാകുകയാണ്. ഒരു ഫീല്‍ ഗുഡ് സിനിമയില്‍. പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാണ്ഡിരാജ് എഴുതിയ തിരക്കഥ വായിച്ച് വിക്രം ഒ കെ പറഞ്ഞുകഴിഞ്ഞു.

പശങ്ക, വംശം, എന്നീ സിനിമകള്‍ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ‘മറീന’യിലെ പ്രണയരംഗങ്ങള്‍ ഏവരും പ്രശംസിച്ചപ്പോഴാണ് അടുത്തത് ഒരു ലവ് സ്റ്റോറി ആയാലെന്തെന്ന് പാണ്ഡിരാജ് ചിന്തിച്ചത്. മറീനയുടെ പ്രൊമോഷണല്‍ ഗാനത്തില്‍ വിക്രം പ്രത്യക്ഷപ്പെട്ടിരുന്നു.

എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘താണ്ഡവ’ത്തിനും ബിജോയ് നമ്പ്യാരുടെ ‘ഡേവിഡി’നും ശേഷം പാണ്ഡിരാജിന്‍റെ റൊമാന്‍റിക് എന്‍റര്‍ടെയ്നറില്‍ അഭിനയിക്കാനാണ് വിക്രം തീരുമാനിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :