കൊട്ടിയൂരിലെ വൈശാഖ മഹോല്‍സവം

WEBDUNIA|
ഭണ്ഡാരമെഴുന്നള്ളത്ത്

വിശാഖം നാളില്‍ ഭണ്ഡാരമെഴുന്നള്ളത്താണ്. ഉല്‍സവാവ ശ്യത്തിനുള്ള സ്വര്‍ണം, വെള്ളി പാത്രങ്ങളും ഭഗവാന്‍റെ തിരുവഭരണങ്ങളും മറ്റും അവ സൂക്ഷിച്ചു വച്ച മണത്തന കനിന്പന ഗോപുരത്തില്‍ നിന്നും അടിയന്തിര യോഗത്തോടു കൂടി മണത്തന ചപ്പാരത്തില്‍ ഭഗവതിയുടെ വാള് എഴുന്നള്ളിക്കുന്നതോടൊപ്പം വാദ്യാഘോഷ സമേതം ഇക്കരെ കൊട്ടിയൂര്‍ക്ക് കൊണ്ടുവരുന്നതാണ് ഭണ്ഡാരമെഴുന്നള്ളത്ത്.

ഭണ്ഡാരം ഇക്കരെ ക്ഷേത്രനടയില്‍ എത്തിയാല്‍ അവിടെ നേരത്തെ എഴുന്നള്ളിച്ചു വന്ന മുതിരേരി വാളും ഇക്കരെ ശ്രീകോവിലില്‍ നിന്നു ബലിബിംബവും എഴുന്നള്ളിച്ചു അടിയന്തിര യോഗത്തോടുകൂടി അക്കരെ കടന്ന് ഭണ്ഡാരം തുറന്നു ചപ്പാരത്തിലെ വാളും, മുതിരേരി വാളും അവിടെ എഴുന്നള്ളച്ചു വെക്കുന്നു. ഭഗവല്‍ വിഗ്രഹങ്ങള്‍ യഥാസ്ഥാനത്ത് സ്ഥാപിച്ചു നിത്യപൂജ തുടങ്ങുന്നു. ഇതോടെ വൈശാഖ മഹോല്‍സവം തുടങ്ങുന്നു

ഇത്രയും സമയം സ്ത്രീകള്‍ക്ക് അക്കരെ ക്ഷേത്രത്തിലേക്ക് പ്രവേ ശനമില്ല. അക്കരെ ക്ഷേത്രത്തില്‍ ആദ്യമായി സഹസ്രകുംഭാഭിഷേ കമാണ് നടത്തുന്നത്. ഇവിടെ ചടങ്ങുകള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. കൊട്ടിയൂര്‍ ഉല്‍സവം ഒരിക്കലും മുഴുമിപ്പിക്കാറില്ല.

പോയ വര്‍ഷം അവസാനിപ്പിക്കാതെ ബാക്കി നിര്‍ത്തിയ കര്‍മങ്ങള്‍ പിറ്റത്തെ വര്‍ഷം ഭണ്ഡാരമെഴുന്നള്ളിപ്പ് അക്കരെ ക്ഷേത്രത്തില്‍ എത്തുന്നതോടുകൂടി മാത്രമേ പൂര്‍ത്തിയാക്കുകയുള്ളൂ. തിരുവോണം, രേവതി, അഷ്ടമി, രോഹിണി എന്നീ നാല് ആരാധനാ ദിവസങ്ങളില്‍ ഉച്ച ശീവേലിക്കു മുന്പേ ആരാധനാ പൂജ എന്ന കര്‍മ്മം നടക്കാറുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :