സര്‍വ്വതും തകര്‍ത്തെറിഞ്ഞ നേപ്പാള്‍ ഭൂചലനം

നേപ്പാള്‍ ഭൂചലനം , അപകടം , നേപ്പാള്‍ , റിക്ടര്‍ സ്‌കെയില്‍
jibin| Last Modified ശനി, 2 ജനുവരി 2016 (18:24 IST)
നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ നൂറ് കണക്കിനാളുകളാണ് മരിച്ചത്. ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും വീടുകള്‍ നഷ്‌ടമാകുകയും ചെയ്‌തു. ന്യൂഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഉണ്ടാകുകയും അപകടങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്‌തു.

ഭൂചലനത്തില്‍ മരണസംഖ്യ അയ്യായിരം കടന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം എട്ട് ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായാണ് കണക്കാക്കപെടുന്നത്. കാഠ്മണ്ഡുവും പൊഖ്‌റയും ലളിത്പൂറും കുലുക്കത്തില്‍ തകര്‍ന്നടിഞ്ഞു. പൈതൃക നിര്‍മ്മിതികളുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :