നൈല്‍ നദിയില്‍ ബോട്ട് മുങ്ങി 18 മരണം; തെരച്ചില്‍ തുടരുന്നു

 നൈല്‍ നദി , ബോട്ട് മുങ്ങി , അപകടം , കെയ്റോ
കെയ്റോ| jibin| Last Modified ശനി, 2 ജനുവരി 2016 (10:28 IST)
ഈജിപ്തിലെ നൈല്‍ നദിയില്‍ കടത്തു ബോട്ട് മുങ്ങി 18 പേര്‍ മരിച്ചു. നാലു പേരെ കാണാതായി. ഇവര്‍ക്കായി സംഭവസ്ഥലത്ത് സുരക്ഷാസേന തെരച്ചില്‍ നടത്തുകയാണ്. അപകടമുണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതല്‍ സുരക്ഷാ ജീവനക്കാര്‍ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

കെയ്റോയില്‍ നിന്ന് 140 കിലോമീറ്റര്‍ മാറി കഫര്‍ അല്‍ ഷെയിഖ് പ്രവിശ്യയില്‍ വ്യാഴാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ബോട്ടില്‍ 22 പേരാണ് ഉണ്ടായിരുന്നതെന്ന്. മറ്റ് നാലു പേരെയാണ് കാണാതായത്. ബോട്ടില്‍ ആളുകള്‍ കൂടുതല്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് സംശയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :