തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 28 ഡിസംബര്‍ 2015 (09:56 IST)
സാഫ് കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ‘ബി’ യില്‍ നേപ്പാളിനെ തകര്‍ത്ത്
ഇന്ത്യ സെമിയില്‍. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ആയിരുന്നു ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, റൗളിന്‍ ബൊര്‍ഗേസ് എന്നിവര്‍ ഓരോ ഗോളുകള്‍ നേടിയപ്പോള്‍ ലാല്‍ റിന്‍സൗല ഇന്ത്യക്കായി ഇരട്ടഗോൾ നേടി.
ബിമര്‍ മഗര്‍ ആണ് നേപ്പാളിന്റെ ആശ്വാസ ഗോള്‍ നേടിയത്. മത്സരം ആരംഭിച്ച് 26ആം മിനുറ്റിൽ നേപ്പാൾ ഇന്ത്യയുടെ വല കുലുക്കിയെങ്കിലും പിന്നീട് അങ്ങോട്ട് ഇന്ത്യയുടെ കുതിപ്പ് ആയിരുന്നു.
സെമിയില്‍ ഇന്ത്യയുടെ എതിരാളികൾ അഫ്ഗാനിസ്ഥാൻ – മാലിദ്വീപ് മല്‍സരത്തിലെ വിജയി ആയിരിക്കും. ഈ വര്‍ഷം മൂന്നുതവണയാണ് ഇന്ത്യയും നേപ്പാളും ഏറ്റുമുട്ടിയത്.