സജിത്ത്|
Last Updated:
വ്യാഴം, 28 ഡിസംബര്‍ 2017 (18:14 IST)
നീണ്ട കാത്തിരിപ്പിനൊടുവില്‍ സബ്-കോംപാക്റ്റ്എസ്‌യുവി കോനയുമായി ഹ്യുണ്ടായ് എത്തുന്നു. ഹ്യുണ്ടായ് നിരയില്‍ ക്രെറ്റയ്ക്കും ടക്‌സോണിനും ഇടയിലാണ് കോനയുടെ സ്ഥാനം. ഓള്‍-വീല്‍ ഡ്രൈവിലാണ് ഹ്യുണ്ടായ് കോനയെ ഓപ്ഷണലായി നല്‍കുന്നത്. കൂടാതെ പുതിയ ഡ്യൂവല്‍-ക്ലച്ച് ഗിയര്‍ബോക്‌സ്, ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ എന്നിവയും ഓപ്ഷണലായി കോനയില്‍ ഹ്യുണ്ടായ് അവതരിപ്പിക്കുന്നുണ്ട്.
ഹ്യുണ്ടായ്‌യുടെ നിലവിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ തത്വം തന്നെയാണ് കോനയിലും പിന്തുടര്‍ന്നിരിക്കുന്നത്. ഡാഷ്‌ബോര്‍ഡിന് മുകളില്‍ ഇടംപിടിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും, HVAC കണ്‍ട്രോളുകളുമാണ് ഇന്റീരിയറില്‍ ശ്രദ്ധേയമാകുന്നത്. ഏകദേശം 12.23 ലക്ഷം രൂപയിലാകും എന്‍ട്രിലെവല്‍ കോന എത്തുക. ഹോണ്ട H-RV, നിസാന്‍ ജ്യൂക്ക്, ടൊയോട്ട C-HR എന്നിവരുമായായിരിക്കും
ഹ്യുണ്ടായ് കോന മത്സരിക്കുക.
മാരുതി വിറ്റാര ബ്രെസയുടെ പെട്രോൾ വേരിയന്റ് വിപണിയിലെത്തുന്നു. എല്‍, വി, ഇസഡ് എന്നീ മൂന്ന് ട്രിം ലെവല്‍ വകഭേദങ്ങളിലാണ് പെട്രോൾ വേരിയന്റ് ബ്രെസ വിപണിയിലെത്തുക. വില സംബന്ധിച്ച കാര്യങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. ഉടന്‍ വിപണിയില്‍ എത്തുന്ന ബലേനോ ആര്‍ എസില്‍ ഉപയോഗിച്ചിരിക്കുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എന്‍ജിനില്‍ തന്നെയായിരിക്കും പുതിയ ബ്രെസയില്‍ ഉള്‍പ്പെടുത്തുക.
ബ്രസീല്‍ വിപണിയിൽ വന്‍വിജയമായിരുന്ന കിക്സ് എന്ന ചെറു എസ് യു വിയുമായി നിസാൻ ഇന്ത്യയിലേക്കെത്തുന്നു. നിസാൻ സണ്ണി, നിസാൻ മൈക്ര തുടങ്ങിയ വാഹനങ്ങളിലെ വി പ്ലാറ്റ്ഫോമില്‍ തന്നെയാണ് കിക്സും നിർമിച്ചിരിക്കുന്നത്. ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റർ, മാരുതി എസ് ക്രോസ് എന്നീ കോംപാക്റ്റ് എസ്‌യുവികളായിരിക്കും കിക്സിന്റെ പ്രധാന എതിരാളികള്‍. പത്തു ലക്ഷം മുതൽ 13 ലക്ഷം രൂപ വരെയായിരിക്കും ഈ പുതിയ എസ്‌യുവിയുടെ വില.
മഹീന്ദ്ര സൈലോയ്ക്ക് പകരക്കാന്‍ എത്തുന്നു. മഹീന്ദ്ര ‘ടി യു വി 300 പ്ലസ്’ എന്ന പേരിലാണ് പുതിയ എസ്‌യുവി എത്തുക. ‘സ്കോർപിയൊ’യിൽ ഉപയോഗിക്കുന്ന എൻജിനാണ് ‘ടി യു വി 300 പ്ലസി’നും കരുത്തേകുക. വ്യത്യസ്ത സീറ്റിങ്ങുമായി ‘ടി യു വി 300 പ്ലസ്’ വിപണിയിലുണ്ടാവുമെന്നാണു റിപ്പോര്‍ട്ട്. 9 ലക്ഷം മുതല്‍ പന്ത്രണ്ട് ലക്ഷം വരെയായിരിക്കും വാഹനത്തിന്റെ വില എന്നാണ് റിപ്പോര്‍ട്ട്.
മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട് എന്നിങ്ങനെയുള്ള വാഹനങ്ങൾ അരങ്ങുവാഴുന്ന ചെറു എസ്‌യുവി സെഗ്മെന്റില്‍ വിപ്ലവം സൃഷ്ടിക്കാൻ ഗോ ക്രോസ് എത്തുന്നു. കുറഞ്ഞ് വിലയാണ് റെഡി ഗോ ക്രോസിന്റെ പ്രധാന ഹൈലൈറ്റ് എന്നാണ് കമ്പനി പറയുന്നത്. അഞ്ച് ലക്ഷം മുതലായിരിക്കും ഈ വാഹനത്തിന്റെ വില
ആരംഭിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കോംപാക്റ്റ് എസ് യു വിയുമായി ഫോക്സ്‌വാഗന്‍ എത്തുന്നു. ‘ടി ക്രോസ് ബ്രീസ്’ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് ഇന്ത്യന്‍ കോംപാക്റ്റ് എസ് യു വി സെഗ‌്മെന്റില്‍ ഇടംപിടിക്കാന്‍ എത്തുന്നത്. മരുതി ബ്രെസ്സ, ഹ്യൂണ്ടായ് ക്രെറ്റ, ഫോര്‍ഡ് എകോസ്പോര്‍ട്ട് എന്നിവയുമായിട്ടായിരിക്കും ഈ വഹനത്തിന്റെ മത്സരം. 10മുതല്‍ 15ലക്ഷം വരെയായിരിക്കും വാഹനത്തിന്റെ വില.
എക്‌സ് ട്രെയല്‍ എന്ന പുതിയ എസ് യു വിയുമായി നിസ്സാന്‍. അഞ്ച് പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന വാഹനമായിരിക്കും എക്‌സ് ട്രെയല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് വാഹനം ഇന്ത്യയിലെത്തുക. ഏകദേശം 30 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിലാകും പുതിയ എസ്‌യുവിയുടെ വില.
വിഷന്‍ എസ് കണ്‍സപ്റ്റില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന സ്‌കോഡ കോഡിയാക്ക് എത്തുന്നു. ഏഴു സീറ്റുമായാണ് കോഡിയാക്കിന്റെ വരവ്. മൂന്ന് നിരകളിലായാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആറ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിനുള്ളത്. 30 ലക്ഷം മുതല്‍ 40 ലക്ഷം വരെയാകും വാഹനത്തിന്റെ വിലയെന്നാണ് പുറത്തുവരുന്ന വിവരം.
ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ എസ് യു വി, ഡിസ്‌കവറി സ്‌പോര്‍ട്ട് പെട്രോൾ പതിപ്പ് ഇന്ത്യൻ വിപണിയില്‍. ഡിസ്കവറിയുടെ എച്ച് എസ് ഇ വേരിയന്റില്‍ മാത്രമായിരിക്കും ഈ പെട്രോൾ എൻജിൻ ലഭ്യമാകുക. 56.50 ലക്ഷം രൂപയാണ് ഡിസ്കവറി സ്പോർട് പെട്രോൾ വേരിയന്റിന്റെ ഡൽഹി എക്സ്ഷോറൂം വില.
ആഡംബര ശ്രേണിയിലേക്ക് പുത്തന്‍ ചുവടുവെപ്പുമായി ഓഡി Q 4. 2019 ആരംഭത്തില്‍ Q 4 ഔദ്യോഗികമായി പുറത്തിറക്കുമെന്ന് വാര്‍ഷിക പ്രസ്സ് കോണ്‍ഫറന്‍സില്‍ ഓഡി അറിയിച്ചതായാണ് വിവരം. റേഞ്ച് റോവര്‍ ഇവോക്ക്, ബിഎംഡബ്യു X2 എന്നിവയോടായിരിക്കും ഓഡി Q 4 മത്സരിക്കുക. 50 ലക്ഷത്തിനും 65ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില.