സജിത്ത്|
Last Modified വെള്ളി, 1 ഡിസംബര്‍ 2017 (10:34 IST)
എസ്‌യുവി ശ്രേണിയില്‍ തരംഗം സൃഷ്ടിക്കാന്‍ നിസാന്‍ എത്തുന്നു. ബ്രസീല്‍ വിപണിയിൽ വന്‍വിജയമായിരുന്ന കിക്സ് എന്ന ചെറു എസ് യു വിയുമായാണ്
നിസാൻ ഇന്ത്യയില്‍ എത്തുന്നത്. ഹ്യൂണ്ടായ്‌യുടെ ജനപ്രിയ കോംപാക്റ്റ് എസ് യു വി ക്രേറ്റയുടെ വിപണി സ്വന്തം വരുതിയിലാക്കുകയെന്ന ലക്ഷ്യവുമായാണ് നിസാന്‍ എത്തുന്നത്. വാഹനം ഈ വർഷം അവസാനത്തോടെയോ അടുത്തവര്‍ഷം ആദ്യമോ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിസാൻ സണ്ണി, നിസാൻ മൈക്ര തുടങ്ങിയ വാഹനങ്ങളിലെ വി പ്ലാറ്റ്ഫോമില്‍ തന്നെയാണ് കിക്സും നിർമിച്ചിരിക്കുന്നത്. 1.6 ലിറ്റർ പെട്രോൾ എന്‍ജിന്‍, 1.5 ലിറ്റർ ഡീസൽ എന്‍ജിന്‍ എന്നിങ്ങനെയാണ് വാഹനം എത്തുന്നത്. കൂടാതെ വാഹനത്തിന് ഓട്ടമാറ്റിക് വകഭേദവുമുണ്ടാകുമെന്നും സൂചനയുണ്ട്.
ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റർ, മാരുതി എസ് ക്ലാസ് എന്നീ കോംപാക്റ്റ് എസ്‌യുവികളുമായായിരിക്കും കിക്സ് പ്രധാനമായും മത്സരിക്കാനെത്തുക. ആരംഭഘട്ടത്തില്‍ മെക്സിക്കോയിലും, ബ്രസിലിലുമാണ് കിക്സ് നിർമിക്കുന്നത്. പത്തു ലക്ഷം മുതൽ 13 ലക്ഷം രൂപ വരെയായിരിക്കും ഈ പുതിയ എസ്‌യുവിയുടെ വില എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.