കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തരംഗമാകാന്‍ നിസാൻ കിക്ക്സ് വിപണിയിലേക്ക് !

വിപണി കീഴടക്കാൻ എത്തുന്നു പുത്തൻ നിസാൻ കിക്ക്സ്

സജിത്ത്| Last Modified ബുധന്‍, 23 ഓഗസ്റ്റ് 2017 (09:40 IST)
പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്റെ കോംപാക്ട് എസ്‌യുവി കിക്ക്സ് ഇന്ത്യയിലേക്ക്. കഴിഞ്ഞ വർഷം ബ്രസീലിൽ അവതരിപ്പിച്ച കിക്ക്‌സ് താമസിയാതെ വിപണിയിലേക്കെത്തുമെന്നാണ്
പ്രതീക്ഷ. അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന റെനോ ക്യാപ്ച്ചറിന്റെ അതേ പ്ലാറ്റ്ഫോം ആധാരമാക്കിയാണ് കിക്ക്സിന്റെയും നിർമ്മാണം. എസ് യു വി ശ്രേണിയിൽ ടെറാനോയ്ക്കും മുകളിലായിരിക്കും കിക്ക്‌സിന്റെ സ്ഥാനം.

എന്നാല്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന കിക്ക്‌സിന്റെ എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. നിലവിലുള്ള 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിന്‍ തന്നെയായിരിക്കും കിക്ക്‌സിനും കരുത്തേകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, ഇന്ത്യന്‍ പ്രവേശനത്തില്‍ പുതിയ 1.6 ലിറ്റര്‍ എഞ്ചിനും കിക്ക്‌സിന് ലഭിച്ചേക്കുമെന്നും സൂചനകളുണ്ട്.

ഡ്യൂവല്‍ ടോണ്‍ കളര്‍ സ്‌കീമോട് കൂടിയ ഫ്‌ളോട്ടിംഗ് റൂഫ് ഡിസൈനാണ് കിക്ക്‌സിനു നല്‍കിയിട്ടുള്ളത്. ഡിജിറ്റല്‍ ഇന്‍സ്ടുമെന്റ് ക്ലസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിയന്ത്രിക്കുന്നതിനുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നീ ഫീച്ചറുകള്‍ കിക്ക്‌സിന്റെ ഇന്റീരിയറിലുണ്ടായിരിക്കും. കിക്ക്സിന്റെ ടോപ് വേരിയന്റിന് ഏകദേശം 15 ലക്ഷത്തിനുള്ളിലായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :