ഫൈനലില്‍ ബ്ലാസ്റ്റേഴ്സിന് അടി തെറ്റി; രണ്ടാം ഐഎസ്എല്‍ കിരീടനേട്ടവുമായി കൊല്‍ക്കത്ത

ഐഎസ്എല്‍ കിരീടം കൊല്‍ക്കത്തക്ക്

kerala blasters, kolkatha, ISL, final ഐഎസ്എല്‍, കേരള ബ്ലാസ്റ്റേഴ്സ്, കൊല്‍ക്കത്ത, ഫൈനല്‍
സജിത്ത്| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2016 (14:07 IST)
ആരാധകരെ നിരാശയിലാഴ്‌ത്തി കൊച്ചിയില്‍ കൊമ്പന്മാര്‍ പൊരുതി വീണെങ്കിലും ഐഎസ്എല്‍ മൂന്നാം സീസണ്‍ രാജകീയമാക്കിയത് കേരളാ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ്. പെനാല്‍‌റ്റി ഷൂട്ടൌട്ട് വരെ നീണ്ട മത്സരത്തിലാണ് കേരളം തോറ്റതെങ്കിലും ഈ തിരിച്ചടിയെ സമനിലയോട് ഉപമിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ സ്‌റ്റീവ് കോപ്പല്‍ ഇഷ്‌‌ടപ്പെട്ടത്. ഷൂട്ടൌട്ടില്‍ കേരളത്തിനായി കിക്കെടുത്ത രണ്ടുപേര്‍ക്ക് പിഴച്ചപ്പോള്‍ കിരീടം വീണ്ടും കൊല്‍ക്കത്തയ്ക്ക് സ്വന്തമാകുകയായിരുന്നു.

മത്സരം അധികസമയം കഴിഞ്ഞപ്പോഴും 1 - 1 എന്ന സമനിലയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. ഇത് രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ കൊല്‍ക്കത്ത തോല്പിക്കുന്നത്. മലയാളിതാരം മുഹമ്മദ് റാഫിയിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോള്‍. നാല്‍‌പ്പത്തിനാലാം മിനിറ്റില്‍ പോര്‍ച്ചുഗീസ് താരം സെറിനോയിലൂടെയാണ് കൊല്‍ക്കത്ത സമനില പിടിച്ചത്. 90 ആം മിനിറ്റും റഫറി അനുവദിച്ച അധിക അഞ്ചുമിനിറ്റും സമനിലയില്‍ തുടര്‍ന്നതിനാലാണ് കലാശപ്പോരാട്ടം പെനാല്‍‌റ്റി ഷൂട്ടൌട്ടിലേക്ക് നീണ്ടത്.

ഫൈനലിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കൈയടി നേടുന്നതാണ്. നല്ല മുന്നേറ്റങ്ങള്‍, ഗോള്‍ അവസരങ്ങള്‍ സൃഷ്‌ടിക്കല്‍, മികച്ച പ്രതിരോധം എന്നീ സകല ചെരുവകളും ചേര്‍ന്നതായിരുന്നു അവസാന അങ്കത്തിലെ കൊമ്പന്മാരുടെ പ്രകടനം. ഇരു ടീമുകളും മെനഞ്ഞെടുത്ത ഗോള്‍ അവസരങ്ങളും മനോഹരമായിരുന്നു. സൂപ്പര്‍ താരനിരയുള്ള കിടിലന്‍ ടീമായ കൊല്‍ക്കത്തയും ഒട്ടും മോശമാക്കിയില്ല. അനുഭവസമ്പന്നരായ വിദേശ താരങ്ങളുടെ കരുത്തില്‍ ഫൈനല്‍ വരെയെത്തിയ കൊല്‍ക്കത്ത നിരയോട് കേരളം കട്ടയ്‌ക്ക് നിന്നു എന്ന് പറയുന്നതാണ് ശരി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :