റഹ് മാനിയ്യ ബഹ്റൈന്‍ പ്രാര്‍ത്ഥന മജ് ലിസ് ഇന്ന് രാത്രി മനാമ സമസ്ത ഓഡിറ്റോറിയത്തില്‍

റഹ് മാനിയ്യ ബഹ്റൈന്‍ പ്രാര്‍ത്ഥന ഇന്ന്

കടമേരി| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2016 (14:15 IST)
മനാമ-സമസ്ത നേതാക്കള്‍ക്കു് വേണ്ടി കടമേരി റഹ് മാനിയ്യ അറബിക് കോളേജ് ബഹ്റൈന്‍ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രത്യേക പ്രാര്‍ത്ഥനാ സദസ്സ് ഇന്ന്(21-12-2016, ബുധനാഴ്ച) രാത്രി 9.30ന് മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി, ഹജ്ജ് കമ്മറ്റി-സുപ്രഭാതം ചെയര്‍മാന്‍, കടമേരി റഹ് മാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ തുടങ്ങി നിരവധി സമസ്തയുമായും അല്ലാതെയും നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്ന ശൈഖുനാ കോട്ടുമല
ബാപ്പു മുസ്ലിയാര്‍ രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് പ്രത്യേക പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

അതോടൊപ്പം, ഈയിടെ അന്തരിച്ച സമസ്ത പ്രസിഡന്‍റ് ശൈഖുനാ കുമരംപുത്തൂര്‍ ഉസ്താദ് അടക്കമുള്ള സമസ്തയുടെ മരണപ്പെട്ട പണ്ഢിതന്മാര്‍ക്കും രോഗ ബാധിതരായി കഴിയുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെല്ലാം വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും മജ് ലിസില്‍ നടക്കും. പ്രാര്‍ത്ഥനാ മജ് ലിസിന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫക്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. സമസ്ത ബഹ്റൈന്‍ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :