സ്‌പെയിന്‍|
jibin|
Last Modified ബുധന്‍, 21 ഡിസംബര്‍ 2016 (13:57 IST)
ഇന്ത്യന്‍ ഫുട്‌ബോളിന് പുത്തനുണര്‍വ് നല്‍കിയ ഐഎസ്എല്‍ ഫുട്‌ബോളിന്റെ ലഹരിയില്‍ നിന്ന് മോചനം നേടാതെ മുംബൈ സിറ്റി താരവും ഉറുഗ്വായുടെ മുന്‍ സൂപ്പര്‍ താരവുമായ ഡീഗോ ഫോര്‍ലാന്‍. അടുത്ത സീസണില്‍ കളിക്കാനായി ഇന്ത്യയില്‍ എത്തണമെന്നാണ് ആഗ്രഹം. കേരളാ ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനല്‍ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ഭാഗ്യവും നിര്‍ഭാഗ്യവുമുണ്ടാകും. അര്‍ഹിക്കുന്ന വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ഈ സീസണില്‍ മികച്ച കളിയാണ് അവര്‍ പുറത്തെടുത്തത്. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ബ്ലാസ്‌റ്റേഴ്‌സിന് പരാജയപ്പെടേണ്ടിവന്നത് നിരാശജനകമാണ്. ഭാഗ്യക്കേട് കൊണ്ടാണ് അവര്‍ക്ക് തോല്‍ക്കേണ്ടിവന്നതെന്നും ഫോര്‍ലാന്‍ പറഞ്ഞു.
കൊച്ചിയിലെ സ്‌റ്റേഡിയത്തിലെ ഞെട്ടിക്കുന്നതായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. മികച്ച കളി പുറത്തെടുത്തുവെങ്കിലും ചാമ്പ്യന്മാരാകാനുള്ള ഭാഗ്യം കൊല്‍ക്കത്തയ്‌ക്കായിരുന്നു. ആരാധകര്‍ നിറഞ്ഞ കൊച്ചിയിലെ സ്‌റ്റേഡിയം ലോകത്തെ മറ്റ് ഫുട്ബോള്‍ സ്‌റ്റേഡിയങ്ങള്‍ക്ക് സമാനമാണ്. ഐഎസ്എല്ലിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
ഉറങ്ങിക്കിടന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ഈ സീസണോടെ ഉണര്‍ന്നു. ഈ മൂന്ന് മാസത്തെ സീസണ്‍ നല്ല അനുഭവങ്ങളാണ് സമ്മാനിച്ചത്. അടുത്ത സീസണിലും ഐ എസ് എല്ലില്‍ കളിക്കണമെന്നാണ് ആഗ്രഹം. അതിനായി താന്‍ കാത്തിരിക്കുകയാണെന്നും ഫോര്‍ലാന്‍ പറഞ്ഞു.