SSLC 2025 Results Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

SSLC 2025 Results Checking: എസ്.എം.എസ് വഴിയും എസ്.എസ്.എല്‍.സി പരീക്ഷാഫലം അറിയാം

SSLC Results, SSLC Results Checking, SSLC 2025 Results Live Updates, How to check SSLC Results, SSLC Results Live Updates, 10th class Exam Results, എസ്.എസ്.എല്‍.സി പരീക്ഷാഫലം, എസ്എസ്എല്‍സി റിസള്‍ട്ട്, എസ്.എസ്.എല്‍.സി ഫലം തത്സമയം, എസ്.എസ്.എല്‍.സി പരീക
SSLC 2025 Results Live Updates
രേണുക വേണു| Last Updated: വെള്ളി, 9 മെയ് 2025 (15:16 IST)

How to check SSLC 2025 Results: എസ്.എസ്.എല്‍.സി പരീക്ഷാഫലം (2025) പ്രഖ്യാപിച്ചു. ഉച്ചയ്ക്കു മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,24,583 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. 99.5 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 99.69 ശതമാനം ആയിരുന്നു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 61,449. കഴിഞ്ഞ വര്‍ഷം ഇത് 71,831 ആയിരുന്നു. പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകള്‍ക്ക് നൂറ് ശതമാനം വിജയം. വൈകിട്ട് നാല് മുതല്‍ പരീക്ഷാഫലം ഔദ്യോഗിക വെബ്‌സൈറ്റുകള്‍ മുഖേല ലഭ്യമാകും. 4.27 ലക്ഷം കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷാ എഴുതിയത്. മാര്‍ച്ച് മൂന്നിനു ആരംഭിച്ച പരീക്ഷ മാര്‍ച്ച് 26 നു അവസാനിച്ചു. പരീക്ഷാഫലം പുനഃപരിശോധനയ്ക്കു സമര്‍പ്പിക്കാനുള്ള അവസാന തിയതി മേയ് 14 ആണ്.

Kerala SSLC Result 2025 Live: keralaresults.nic.in എന്ന സൈറ്റില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭ്യമാണ്.

SSLC SMS Results: എസ്.എം.എസ് വഴിയും എസ്.എസ്.എല്‍.സി പരീക്ഷാഫലം അറിയാം. KERALA10 എന്ന് ടൈപ്പ് ചെയ്ത ശേഷം റോള്‍ നമ്പര്‍ കൂടി ചേര്‍ക്കുക. എന്നിട്ട് 56263 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് ചെയ്താല്‍ പരീക്ഷാഫലം എളുപ്പം അറിയാന്‍ സാധിക്കും.

10th Class Results Checking: sslcexam.kerala.gov.in, results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളില്‍ നിന്നും പരീക്ഷാഫലങ്ങള്‍ അറിയാനാകും.

SSLC Results in SAPHALAM app: കൈറ്റിന്റെ സഫലം ആപ്പ് വഴി പരീക്ഷാഫലം അറിയാന്‍ സാധിക്കും. പ്ലേ സ്റ്റോറില്‍ SAPHALAM 2025 എന്ന് ടൈപ്പ് ചെയ്താല്‍ പരീക്ഷാഫലം പരിശോധിക്കാനുള്ള ആപ്പ് ലഭിക്കും.

കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷാഫലം പരിശോധിക്കാന്‍ ഉപയോഗിച്ച വെബ് സൈറ്റുകള്‍ ചുവടെ:

www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in

4.27 ലക്ഷം കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷാ എഴുതിയത്. മാര്‍ച്ച് മൂന്നിനു ആരംഭിച്ച പരീക്ഷ മാര്‍ച്ച് 26 നു അവസാനിച്ചു. പരീക്ഷാഫലം പുനഃപരിശോധനയ്ക്കു സമര്‍പ്പിക്കാനുള്ള അവസാന തിയതി മേയ് 14 ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :