1. വാര്‍ത്താലോകം
  2. കരിയര്‍
  3. പരീക്ഷാഫലം
  4. Nursing and Para Medical Course Allotment

ബി.എസ്.സി നഴ്‌സിങ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരാണോ? ട്രയല്‍ അലോട്ട്‌മെന്റ് 16 ന്

വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കണം

Nurse
സംസ്ഥാനത്തെ സര്‍ക്കാര്‍ / സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വര്‍ഷത്തെ ബി.എസ്.സി നഴ്‌സിങ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷിച്ച്www.lbscentre.kerala.gov.inഎന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷാര്‍ഥികള്‍ വെബ്സൈറ്റിലൂടെ കോളേജ് / കോഴ്സ് ഓപ്ഷനുകള്‍ ആഗസ്റ്റ് 15 ന് അഞ്ച് മണി വരെ സമര്‍പ്പിക്കണം. 
 
വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കണം. പുതിയ കോളേജുകള്‍ വരുന്ന മുറയ്ക്ക് ഓപ്ഷന്‍ സമര്‍പ്പണത്തിന് അവസരം നല്‍കും. ഓപ്ഷനുകള്‍ സമര്‍പ്പിക്കാത്തവരെ അലോട്ട്‌മെന്റിനു പരിഗണിക്കില്ല. 
 
ഓഗസ്റ്റ് 15 വരെ രജിസ്റ്റര്‍ ചെയ്ത ഓപ്ഷനുകള്‍ പരിഗണിച്ചുകൊണ്ടുള്ള ട്രയല്‍ അലോട്ട്മെന്റ് 16 ന് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ 04712560363,364 എന്നീ നമ്പറുകളിലുംwww.lbscentre.kerala.gov.inഎന്ന വെബ്സൈറ്റിലും ലഭിക്കും.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തമിഴ്‌നാട്ടില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു