അഭിറാം മനോഹർ|
Last Modified വെള്ളി, 30 ജൂലൈ 2021 (14:28 IST)
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.37 ശതമാനത്തിന്റെ റെക്കോർഡ് വിജയമാണ് ഇക്കുറി രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളിനേക്കാൾ ഏറേ കൂടുതലാണ് ഈ വർഷത്തെ വിജയശതമാനം. പതിനാല് ലക്ഷത്തോളം വിദ്യാർഥികളിൽ
1,50,152 വിദ്യാർഥികൾക്ക് 90 ശതമാനം മാർക്ക് നേടാനായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.5 ശതമാനത്തിന്റെ വർധനവാണിത്.
30:30:40 എന്ന അനുപാതത്തിലാണ് അന്തിമ ഫലം നിർണയിച്ചത്. 10, 11 ക്ലാസുകളിലെ വാർഷികഫലവും 12 ലെ യൂണിറ്റ് ടെസ്റ്റ് / മിഡ്–ടേം / പ്രീ ബോർഡ് (മോഡൽ) പരീക്ഷകളിലെ ഫലവുമാണ് പരിഗണിച്ചത്. സ്കൂളിന്റെ കഴിഞ്ഞ 3 വർഷത്തെ ഫലവും കണക്കിലെടുത്തിരുന്നു. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം.