എസ്.എസ്.എല്‍.സി. പരീക്ഷാഫലം: പുനര്‍മൂല്യനിര്‍ണയം എന്നുമുതല്‍?

രേണുക വേണു| Last Modified ബുധന്‍, 14 ജൂലൈ 2021 (14:24 IST)

വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാം. ജൂലൈ 17 മുതല്‍ 23 വരെയാണ് റജിസ്‌ട്രേഷനുള്ള അവസരം. സേ പരീക്ഷയുടെ തിയതികളും റജിസ്‌ട്രേഷന്‍ രീതിയും പിന്നീട് പ്രഖ്യാപിക്കും. ഉപരി പഠനത്തിനു യോഗ്യത നേടാത്തവര്‍ക്ക് സേ പരീക്ഷ എഴുതാം. മൂന്ന് പേപ്പറുകളാണ് സേ പരീക്ഷ എഴുതാന്‍ സാധിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :