സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

അഭിറാം മനോഹർ| Last Modified വെള്ളി, 30 ജൂലൈ 2021 (12:47 IST)
സിബിഎസ്‌ഇ പന്ത്രണ്ടാം പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പ്രഖ്യാപിക്കുക. രാജ്യത്ത് കൊവിഡ് വ്യാപനം മൂലം ഇത്തവണ പരീക്ഷകൾ റദ്ദാക്കിയതിനാൽ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി ബി എസ് ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുക.

മേയ് 4 മുതൽ ജൂൺ 10 വരെയുള്ള സമയത്ത് പരീക്ഷകൾ നടത്താൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപന സാധ്യത പരിഗണിച്ച് പരീക്ഷകൾ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. അതേസമയം സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :