Last Updated:
ചൊവ്വ, 21 ജനുവരി 2020 (17:23 IST)
വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തിനിടയാക്കിയ വാഹനാപകടം മുൻകൂട്ടി നിശ്ചയിച്ചിരുന്നതാണോയെന്ന സംശയത്തിൽ പൊലീസ്. അതേസമയം, ബാലഭാസ‌്കർ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത‌് 44 പവൻ ആഭരണങ്ങൾ എന്ന‌് ക്രൈംബ്രാഞ്ച‌്.
സ്വർണത്തിനു പുറമേ വാഹനത്തിൽനിന്ന‌് പണവും കണ്ടെടുത്തിരുന്നു. രണ്ടുലക്ഷത്തിലധികം രൂപയാണുണ്ടായിരുന്നത‌്. എന്നാൽ, അധികം സ്വർണമൊന്നും ഉപയോഗിക്കാത്ത ആളാണ് താനെന്നായിരുന്നു ലക്ഷ്മി മൊഴി നൽകിയത്. അതേസമയം, കാറിൽ ഇത്രയധികം സ്വർണമുണ്ടായിട്ടും അതെന്തിനാണെന്ന് പോലും ലക്ഷ്മി പറയാതിരുന്നത് സംശയത്തിന്റെ ആക്കം കൂട്ടുന്നു.
ബാലഭാസ‌്കറുമായി ചേർന്നുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട‌് പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരുടെ മൊഴി വിശ്വസനീയം അല്ലെന്നാണ‌് ക്രൈംബ്രാഞ്ച‌് നിഗമനം. പ്രകാശൻ തമ്പിയെയും വിഷ‌്ണുവിനെയും പരിചയമുണ്ടെന്നും ഇവർ മൊഴി നൽകിയിരുന്നു. ബാലഭാസ‌്കർവഴിയുള്ള പരിചയം എന്നാണ‌് പറഞ്ഞത്.