പുരാതനമായ ബഗ്ലാമുഖി ക്ഷേത്രം

അനിരുദ്ധ് ജോഷി

WDWD
ഈ ക്ഷേത്രത്തില്‍ ബഗ്ലാമുഖീ ദേവിക്കു പുറമേ ലക്ഷ്മി, കൃഷ്ണന്‍, ഹനുമാന്‍, ഭൈരവ്, സരസ്വതി തുടങ്ങിയവരുടെ വിഗ്രഹങ്ങളും പ്രതിഷ്ഠിച്ചിട്ടുണ്ട്. മഹാഭാരത യുദ്ധത്തില്‍ വിജയിക്കുന്നതിനായി, ഭഗവാന്‍ കൃഷ്ണന്‍റെ ആജ്ഞ പ്രകാരം യുധിഷ്ഠിരന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ ബഗ്ലാമുഖീ വിഗ്രഹം സ്വയംഭൂവാണെന്നും വിശ്വസിക്കപ്പെടുന്നു.

ക്ഷേത്രം വളരെ പുരാതനമാണെന്നും, തന്‍റെ പത്തു തലമുറയിലെ പൂര്‍വ്വികരും ക്ഷേത്രത്തില്‍ ആരാധന നടത്തിവരികയാണെന്നും ക്ഷേത്രപുരോഹിതനായ കൈലേഷ് നാരായണ്‍ ശര്‍മ്മ പറയുന്നു. 1815ല്‍ ക്ഷേത്രം നവീകരിച്ചതാണ്. ആഗ്രഹപൂര്‍ത്തിക്കും, ഏതു മേഖലയിലെ വിജയത്തിനുമായി യാഗവും ഹവനവും നടത്തുന്നതിന് ജനങ്ങള്‍ ഇവിടെയെത്തിച്ചേരുന്നു.

ക്ഷേത്രം ശ്മശാ‍ന ഭൂമിയിലാണ് സ്ഥിതിചെയ്യുന്നതെന്നും, അടിസ്ഥാനപരമായി ബഗ്ലാദേവി തന്ത്രങ്ങളുടെ ദേവതയാണെന്നും, ഗോപാല്‍ പാണ്ട, മനോഹര്‍ലാല്‍ പാണ്ട തുടങ്ങിയവരും ക്ഷേത്രത്തിലെ മറ്റു പുരോഹിതന്മാരും ഞങ്ങളോടു പറഞ്ഞു. പ്രാര്‍ത്ഥനകള്‍ക്കായി നിരവധി താന്ത്രികര്‍ ഇവിടെയെത്തുന്നു. ഇവിടം അവര്‍ക്കു വളരെ പ്രധാനമാണ്. ബഗ്ലാമുഖീ ദേവിയുടെ മൂന്നു ക്ഷേത്രങ്ങള്‍ ഉണ്ട് എന്നിരിക്കിലും ഈ ക്ഷേത്രത്തിലെ ബഗ്ലാദേവീ വിഗ്രഹം സ്വയംഭൂവാണ് എന്നതിനാലും, ക്ഷേത്രം നിര്‍മ്മിച്ചത് യുധിഷ്ഠിരനാണ് എന്നതിനാലും ഈ ക്ഷേത്രത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്.

എത്തിച്ചേരാനുള്ള മാര്‍ഗ്ഗം

വ്യോമമാര്‍ഗ്ഗം- ബംഗ്ലാമുഖീ ദേവിയുടെ നാല്‍ഖേദയിലെ ക്ഷേത്രത്തിന് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന വിമാനത്താവള
WDWD
ഇന്‍ഡോര്‍ വിമാനത്താവളമാണ്.

റെയില്‍ മാര്‍ഗ്ഗം- ഇന്‍ഡോറില്‍ നിന്ന് യഥാക്രമം 30, 60 കിലോമീറ്റര്‍ ദൂരെയുള്ള ഉജ്ജയിന്‍, ദേവാസ് എന്നിവിടങ്ങളില്‍ ട്രെയിനിറങ്ങിയ ശേഷം ടാക്സിയില്‍ നാല്‍ഖേദയില്‍ എത്താം.

റോഡ് മാര്‍ഗ്ഗം- ഇന്‍ഡോറില്‍ നാല്‍ഖേദയിലേക്ക് നിന്ന് ബസ്സും ടാക്സിയും ലഭ്യമാണ്. ഇന്‍ഡോറും നാല്‍ഖേദയും തമ്മിലുള്ള അകലം 165 കിലോമീറ്ററാണ്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :