ഗുഗ്ഗ, ജഹീര്‍ വീര്‍, ജഹിര്‍ പീര്‍ എന്നിങ്ങനെയും ഗോഗാജിയെ വിളിച്ചിരുന്നു. ഗുരു ഗോര്‍ക്ഷ്നാഥിന്‍റെ പ്രധാന ശിഷ്യനായിരുന്നു അദ്ദേഹം. ദുത്തഖെദയില്‍ ഗുര്‍ ഗോര്‍ക്ഷ്നാഥിന്‍റെ ആശ്രമവും ഉണ്ട്. ഇവിടെ കുതിരപ്പുറത്തിരിക്കുന്ന ഗോഗാദേവ്ജിയുടെ പ്രതിമയുണ്ട്. ഭക്തര്‍ ഇവിടെ എത്തി പ്രാര്‍ത്ഥിക്കുന്നു.