തിരുപ്പതി ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ് തലമുണ്ഡനം ചെയ്യല്‍. ഞാനെന്ന ഭാവം ഇല്ലായ്മ ചെയ്യല്‍ ആണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ഇവിടെ ബാര്‍ബര്‍മാരെ നിയമിച്ചിട്ടുണ്ട്. തലമുണ്ഡനം ചെയ്ത ശേഷം കുളിച്ച ശേഷമാണ് ഭഗവദ് ദര്‍ശനം നടത്തേണ്ടത്.
സര്‍വ ദര്‍ശനം
എല്ലാവര്‍ക്കും ദര്‍ശനം എന്നതാണ് സര്‍വദര്‍ശനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. വൈകുണ്ഠം ക്യൂ കോംപ്ലക്സ് വഴി ആണ് സര്‍വദര്‍ശനത്തിനായുള്ള പ്രവേശനം. ഇപ്പോള്‍ കമ്പ്യുട്ടര്‍ വഴി ടിക്കറ്റുകള്‍ ബുക് ചെയ്യാം. തുടര്‍ന്ന് ദര്‍ശനത്തിനായി സമയം അനുവദിക്കുന്നു. ഇതു കൂടാതെ സൌജന്യ ദര്‍ശനവും പ്രത്യേക ദര്‍ശനവുമുണ്ട്. പ്രത്യേക ദര്‍ശനത്തിനായി കൂടുതല്‍ തുക നല്‍കേണ്ടി വരും. പ്രായാധിക്യം ഉള്ളവര്‍ക്കും വികലാംഗര്‍ക്കും പ്രധാന കവാടത്തിലെ പ്രത്യേക ഗേറ്റ് വഴി ദര്‍ശനം നടത്താന്‍ സൌകര്യമുണ്ട്. ഇവരോടൊപ്പം മറ്റൊരാള്‍ക്ക് കൂടി ദര്‍ശനം നടത്താന്‍ കഴിയും.
പ്രസാദം
അന്ന പ്രസാദം(പുളിഹോര) , ചിത്രന്നം, പൊങ്കല്‍, തൈര് സാദം എന്നിവ ദര്‍ശനം നടത്തിയ ശേഷം ഭക്തര്‍ക്ക് സൌജന്യമായി വിതരണം ചെയ്യുന്നു.
ലഡ്ഡു
ക്ഷേത്രത്തിന് പുറത്തുള്ള കൌണ്ടറില്‍ നിന്ന് എല്ലാ ദിവസവും ലഡ്ഡു ലഭിക്കും.ലഡ്ഡുവിന് വേണ്ടിയുള്ള ക്യൂ വില്‍ നിന്ന് ടോക്കണ്‍ എടുക്കാവുന്നതാണ്.
ബ്രഹ്മോത്സവം
WD
WD
തിരുപ്പതിയിലെ എറ്റവും പ്രധാന ആഘോഷമാണ് ബ്രഹ്മോത്സവം. സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങളില്‍ ആണ് ഈ ആഘോഷം നടക്കുന്നത്. ഒന്‍പത് ദിവസം ആഘോഷം നീണ്ടു നില്‍ക്കുന്നു. ഐതീഹ്യ പ്രകാരം(വരാഹ പുരാണം) സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് ആണ് വെങ്കടേശ്വര ഭഗവാനോടുള്ള ഭക്തിയാല്‍ ആദ്യം ഉത്സവം ആഘോഷിച്ചത്. ഇതാണ് ബ്രഹ്മോത്സവം എന്ന പേര് വരാന്‍ കാരണം.
ഇതിന് പുറമെ വസന്തോത്സവം(മാര്‍ച്ച്/ ഏപ്രില്‍) തെപ്പോത്സവം(ജുലൈ/ ആഗസ്ത്) പവിത്രോത്സവം(നവംബര്‍/ ഡിസംബര്‍) എന്നിവയും ഇവിടെ ആഘോഷിക്കുന്നുണ്ട്.