അനുബന്ധ വാര്‍ത്തകള്‍
- ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്സ് ബസ്സിന്റെ ടയറുകള്‍ ഊരിത്തെറിച്ചു
- ശശി തരൂരിനെ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചെയര്മാന് സ്ഥാനത്തുനിന്ന് മാറ്റി
- ഹോര്‍ട്ടികോര്‍പ്പിനെ അനുകരിക്കുംവിധം പരസ്യം: ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
- മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
- സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
മണ്ഡലകാല തീര്‍ത്ഥാടനം: വാര്‍ത്താ വിനിമയ സേവനങ്ങള്‍ സജ്ജമാക്കി ബിഎസ്എന്‍എല്‍
മണ്ഡലകാല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വാര്‍ത്താ വിനിമയ സേവനങ്ങള്‍ സജ്ജമാക്കി ബിഎസ്എന്‍എല്‍. സന്നിധാനത്തേക്കുള്ള പ്രധാന തീര്‍ത്ഥാടന പാതകളില്‍ മൊബൈല്‍ കവറേജ് പൂര്‍ണമായും ലഭിക്കുന്നത് 23 മൊബൈല്‍ ടവറുകളാണ് ബിഎസ്എന്‍എല്‍ സജ്ജമാക്കിയിരിക്കുന്നത്.
പ്ലാപ്പള്ളി, പമ്പ ടെലിഫോണ്‍ എക്സ്ചേഞ്ച്, പമ്പ കെഎസ്ആര്‍ടിസി, പമ്പ ഗസ്റ്റ് ഹൗസ്, പമ്പ ആശുപത്രി, പമ്പ ഹില്‍ടോപ്പ്, നിലക്കല്‍, ളാഹ, അട്ടത്തോട്, ശബരിമല സിഎസ്സി, ശബരിമല ടെലിഫോണ്‍ എക്സ്ചേഞ്ച് തുടങ്ങിയ നിലവിലുള്ള 12 മൊബൈല്‍ ടവറുകളില്‍ മൊബൈല്‍ സേവനം തടസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി.