അനുബന്ധ വാര്‍ത്തകള്‍
- ശശി തരൂരിനെ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചെയര്മാന് സ്ഥാനത്തുനിന്ന് മാറ്റി
- ഹോര്‍ട്ടികോര്‍പ്പിനെ അനുകരിക്കുംവിധം പരസ്യം: ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
- മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
- സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
- അറസ്റ്റില്ല, സുരേഷ് ഗോപിയെ ചോദ്യം ചെയ്തത് 2 മണിക്കൂർ, നോട്ടീസ് നൽകി വിട്ടയച്ചു
ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്സ് ബസ്സിന്റെ ടയറുകള്‍ ഊരിത്തെറിച്ചു
ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്സ് ബസ്സിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. ബസ്സില്‍ 32 ഫയര്‍ഫോഴ്സ് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ആറ്റിങ്ങല്‍ ആലങ്കോട് വച്ചാണ് അപകടമുണ്ടായത്.
പുറകുവശത്തെ ഇടതുഭാഗത്തെ രണ്ടു ടയറുകള്‍ ആണ് ഊരി തെറിച്ചത്. പിന്നീട് ബസ്സ് റോഡില്‍ നിരങ്ങിയാണ് നിന്നത്. തെറിച്ചുപോയ ടയറുകളില്‍ ഒന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.