ജഗന്നാഥ രഥയാത്ര

WDWD
രഥയാത്ര പ്രസിദ്ധമാണ്. ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ ഗുജറാത്തിലെ ജഗന്നാഥ രഥയാത്രയിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്. എല്ലാ വര്‍ഷവും ആഷാഡി സുദി ദ്വിതീയ ദിനത്തില്‍ ആണ് രഥയാത്ര തുടങ്ങുന്നത്. ആയിരങ്ങളാണ് ഈ ഘോഷയാത്രയില്‍ പങ്കെടുക്കുന്നത്.

ഈ ദിവസം വന്‍ ഘോഷയാത്രയാണ് അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് തുടങ്ങുന്നത്. മൂന്ന് രഥങ്ങളാണ് രഥയാത്രയില്‍ പങ്കെടുക്കുന്നത്. ആദ്യ രഥം ജഗന്നാഥ ഭഗവാന്‍റേതാണ്. രണ്ടാമത്തേത് ഭഗവാന്‍റെ സഹോദരി സുഭദ്രയുടേതും മൂന്നാമത്തേത് ഭഗവാന്‍റെ ജ്യേഷ്ഠനായ ബലരാമന്‍റേതുമാണ്. നഗരത്തില്‍ എല്ലാ‍ ഭാ‍ഗത്തു കൂടെയും രഥയാത്ര കടന്ന് പോകുന്നുണ്ട്. നൂറ് കണക്കിന് സന്യാസിമാരും ആയിരക്കണക്കിന് ഭക്തരും ഘോഷയാത്രയില്‍ പങ്കെടുക്കുന്നു. ഈ അവസരത്തില്‍ നഗരം മുഴുവന്‍ ഭക്തിയുടെ അന്തരീക്ഷത്തില്‍ ആറാടിയിരിക്കും.

അകദകള്‍( ആള്‍ക്കാര്‍ വ്യായാമം ചെയ്യുന്ന പരമ്പരാഗത ജിംനേഷ്യങ്ങള്‍) ആണ് ഘോഷയാത്രയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ഈ ജിംനേഷ്യങ്ങളിലെ മല്ലന്‍‌മാര്‍ ഘോഷയാത്രയ്ക്കിടയില്‍ ഭഗാവാനോടുളള ഭക്തിയാല്‍ വിവിധ അഭ്യാസ മുറകള്‍ കാണിക്കാറുണ്ട്. ഈ അവസരത്തില്‍ നഗരം മുഴുവന്‍ മനോഹരമായി അലങ്കരിച്ചിരിക്കും. രഥയാത്ര കടന്ന് പോകുമ്പോള്‍ ഭക്തര്‍ പുഷ്പ വൃഷ്ടിയാല്‍ ഭഗവാനെ സ്വീകരിക്കുന്നു. ഓരോരുത്തരും ഭഗവാനെ ഒരു നോക്ക് കാണാന്‍ തിക്കിത്തിരക്കുന്നു.

പരമ്പരാഗത രീതിയനുസരിച്ച് ആന ആണ് രഥയാത്ര ദിവസം ആദ്യമായി ഭഗവാനെ സന്ദര്‍ശിക്കുന്നത്. പിന്നീട്
WDWD
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന മുഖ്യമന്ത്രി ക്ഷേത്രം സന്ദര്‍ശിച്ച് സുവര്‍ണ്ണ ചൂല്‍ കൊണ്ട് പ്രദേശം വൃത്തിയാക്കുന്നു. തുടന്ന് രഥയാത്ര തുടങ്ങുന്നു. പുലര്‍കാലത്ത് തന്നെ തുടങ്ങുന്ന രഥയാത്ര സരസ്പൂരില്‍ വിശ്രമിക്കുന്നു. ഈ അവസരത്തില്‍ രഥയാത്രയെ അനുഗമിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നു. ഒരു ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പുന്നുണ്ടെന്നാണ് കണക്ക്.


WEBDUNIA|
ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :