പ്രശസ്തമായ മണ്ടയ്കാട് ഭഗവതി ക്ഷേത്രത്തിലെ കൊട ചൊവ്വാഴ്ച നടന്നു. ദേവീപ്രീതിക്കായി ആണ്ടിലൊരിക്കല്‍ മണ്ടയ്ക്കാട്ടമ്മയ്ക്ക് നിവേദ്യങ്ങള്‍ കൊടുക്കുന്ന ചടങ്ങാണ് കൊടയും ഒടുക്കു പൂജയും. എല്ലാവര്‍ഷവും കുംഭത്തിലെ അവസാന ചൊവ്വാഴ്ചയാണ് മണ്ടയ്കാട് കൊട നടക്കുന്നത്.
മണ്ടക്കാട് കൊട എന്നാല്‍ ഭഗവതിയുടെ പരിവാരങ്ങളായ ഭൂതഗണങ്ങള്‍ക്ക് ബലി കൊടുക്കുന്ന ചടങ്ങാണ് കൊട. കുംഭമാസത്തിലെ ഒടുവിലത്തെ ചൊവ്വാഴ്ചയാണ് കൊട.
അന്ന് ഏകാദശിയാണെങ്കില്‍ കൊട അതിന് മുന്‍പിലത്തെ ചൊവ്വാഴ്ച നടത്തുന്നു. "വലിയ പടുക്ക' എന്നൊരു ചടങ്ങും അന്ന് നടക്കുന്നു. ധാരാളം മലരും, പഴവും, അട, വട, അപ്പം, തിരളി മുതലലായവയുണ്ടാക്കി ദേവിക്ക് സമര്‍പ്പിക്കുന്നു.
തിങ്കളാഴ്ച രാത്രി വെള്ളിപ്പല്ലക്കില്‍ എഴുന്നള്ളത്തും ചക്രതീവെട്ടി ഊരുവലവും കഴിഞ്ഞ് ചൊവ്വാഴ്ച പുലര്‍ച്ചെവരെ നട തുടര്‍ന്നിരിരുന്നു. പിന്നീട് നടയടച്ച് വൈകിട്ട് അഞ്ചു മണിയ്ക്കേ തുറന്നുള്ളൂ.
അര്‍ദ്ധരാത്രിയൊടയാണ് കൊടയുടെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഒരു മണിയോടെ നടക്കുന്ന ഒടുക്കു പൂജയോടെ പത്ത് നാള് നീണ്ടു നിന്ന ഉല്‍സവത്തിന് കൊടിയിറങ്ങും.