ഈ വിളക്ക് എഴുന്നള്ളിപ്പില്‍, നെട്ടിശേരി, കോടന്നൂര്‍, നാങ്കുളം, എടക്കുന്നി, ചക്കംകുളം, ചിറ്റിച്ചാത്തക്കുടം, തൈക്കാട്ടുശേരി, മേടംകുളം, കല്ലേലി, പൂനിലാര്‍ക്കാവ്, മാട്ടില്‍ എന്നീ 11 ക്ഷേത്രങ്ങളാണ് പങ്കെടുക്കുക.
പടിഞ്ഞാറു ഭാഗത്ത് പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടി മേലത്തോടെ ക്ഷേത്രത്തിലേക്ക് കടക്കുന്നു . ഇരട്ടിയപ്പണ്ടെ പാണ്ടി മേളം നിലയ്ക്കും അപ്പോള്‍ ‘ഇറക്കക്കാരുണ്ടൊ‘ എന്ന ചോദ്യമുയരും.
അവിടെ വച്ച് ചേര്‍പ്പ് ഭഗവതിയും, അയ്യങ്കുന്ന് ഭഗവതിയും ഒന്നിച്ച് എഴുന്നെള്ളും.പാണ്ടി മേലം കിഴക്കെ നടയില്‍ അവസാനിപ്പിച്ച് പഞ്ചാരി മേളത്തോടെ കിഴ്ക്കൂട്ട് ഇറങ്ങും.
ഊരകത്തമ്മതിരുവടിയുടെ പൂരം കഴിഞ്ഞ് ദേവി മതില്‍ക്കകത്ത് പ്രദക്ഷിണം വയ്ക്കുന്നതുവരെ ഈ വിളക്കിലെ പ്രധാന പങ്കാളികളായ നെട്ടിശേരി, കോടന്നൂര്‍, നാങ്കുളം ശാസ്താക്കന്മാര്‍ ശ്രീപാര്‍വതിയുടെ നടയ്ക്കു മുന്പില്‍ നിലപാടുനില്‍ക്കും .വെളുപ്പിന് ആറട്ട് കഴിയുന്നതോടെ ദേവീ ദേവന്മാര്‍ തിരിച്ചു പോവും