കൊട്ടിയൂര്‍ ഉത്സവത്തെക്കുറിച്ചുള്ള ഐതിഹ്യം

WEBDUNIA|
വൈശാഖ ഉത്സവത്തിന്‍റെ തുടക്കത്തിനു പിന്നിലും ഐതീഹ്യമുണ്ട്.


പരശുരാമന്‍ കടലില്‍ നിന്നു കേരളം വീണ്ടെടുത്തതില്‍ പിന്നെ കൊട്ടിയൂര്‍ ത്രിശിരസ്സിന്‍റെ വാസസ്ഥലമായി. ഒരു ദിവസം കൊട്ടിയൂരില്‍ എത്തിയ പരശുരാമന്‍, കലി അട്ടഹസിച്ചുകൊണ്ട് ഓടിവരുന്നത് കണ്ടു. അദ്ദേഹംകലിയെ പിടിച്ചു കെട്ടി അടിച്ചവശനാക്കി.

കലിയെ കൊല്ലുമെന്ന് ഭയന്ന ത്രിമൂര്‍ത്തികളും ദേവന്മാരും കെട്ടഴിച്ചു വിടാന്‍ പരശുരാമനോട് അപേക്ഷിച്ചു. പക്ഷേ കേരളത്തില്‍ മേലില്‍ കലിബാധയുണ്ടാവില്ലെന്ന് ഉറപ്പു നല്‍കണമെന്ന് പരശുരാമന്‍ അവരോട് പറഞ്ഞു

കലിബാധ ഒഴിവാക്കണമെങ്കില്‍ അവിടെ 27 ദിവസത്തെ വൈശാഖ മഹോത്സവം നടത്തണമെന്ന് ത്രിമൂര്‍ത്തികള്‍ ആവശ്യപ്പെട്ടു. ഉത്സവച്ചിട്ട നിര്‍ണ്ണയിച്ച്അസേഷം പരശുരാമന്‍ കലിയെ അഴിച്ചു വിട്ടു. ഇങ്ങനെയാണത്രേ കൊട്ടിയൂരില്‍ വൈശാഖ മഹോത്സവം തുടങ്ങിയത്.

കൊട്ടിയൂരിലെ തൃക്കലശാട്ടത്തിനുമുണ്ട് ഐതിഹ്യം.

ഒരിക്കല്‍ കോട്ടയത്ത് തന്പുരാന്‍റെ ക്ഷണം സ്വീകരിച്ചു കൊട്ടിയൂരില്‍ തീര്‍ത്ഥാടനത്തിനെത്തിയ സാമൂതിരി അന്പലമില്ലാത്ത ദൈവസന്നിധി കണ്ട് അതൃപ്തനായത്രെ. രാത്രി ഉറക്കത്തില്‍ ക്ഷേത്രം കണ്ട് കണ്‍കുളിര്‍ത്ത സാമൂതിരി നേരത്തെ തോന്നിയ അപ്രിയത്തിനു പരിഹാരമായി കളഭാഭിഷേകം നടത്താമെന്ന് നേരുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :