WD |
|
പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രോല്‍പ്പത്തിയെ കുറിച്ച് വ്യക്തമായി പറയുന്ന രേഖകളൊന്നും നിലവിലില്ല. ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച ലിഖിതങ്ങള്‍ പ്രകാരം മലയാള വര്‍ഷം 982 ല്‍ ആണ് പണികഴിപ്പിച്ചത് എന്ന് കരുതുന്നു. വളരെ പണ്ട് ക്ഷേത്രം നിലനിന്നിടം കൊടുങ്കാടായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. ‘കുറവ’ സമുദായത്തില്‍ പെട്ട ചേന്ദന്‍ എന്നയാള്‍ കാട്ടില്‍ മരം വെട്ടാന്‍ എത്തിയപ്പോള്‍ മഴുവിന് മൂര്‍ച്ച കൂട്ടാന്‍ ഒരു കല്ലില്‍ തേച്ചു എന്നും അപ്പോല്‍ ആ കല്ലില്‍ നിന്ന് രക്ത പ്രവാഹം ഉണ്ടായി എന്നുമാണ് വിശ്വാസം. ഈ കല്ലാണ് പിന്നീട് മൂലവിഗ്രഹമായതെന്നും ഐതീഹ്യം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |