കെട്ടുകാഴ്ചകളുടെ തൃച്ചേന്ദമംഗലം ആറാട്ട്

വീഡിയൊ, പ്രിയ വടക്കടത്തുകാവ്

WD
പത്തുകരകളുടെ അധിപനും രക്ഷകര്‍തൃത്വ ഭാവവും ഉള്ള ദേവനാണ് പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍. എല്ലാവര്‍ഷവും കുംഭത്തിലെ ചതയം നാളില്‍ കൊടിയേറി പത്താം നാളാണ് തൃച്ചേന്ദമംഗലം ക്ഷേത്രത്തില്‍ ആറാട്ട് നടക്കുന്നത്. പത്തനംതിട്ട ജില്ലയിലെ അടൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിരപുരാതനമായ ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാം.

മിക്ക ശിവക്ഷേത്രങ്ങളിലും തിരുവാതിരയ്ക്ക് ആറാട്ട് നടക്കുമ്പോള്‍ ഇവിടെ കൊടിയേറുന്നത് ചതയത്തിന് ആയിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഒരു മാസം തന്നെ രണ്ട് ചതയം ഉണ്ടെങ്കില്‍ രണ്ടാമത്തേതായിരിക്കും കൊടിയേറ്റിനു തെരഞ്ഞെടുക്കുന്നത്. കോടിയേറ്റു ദിവസം ഉച്ചയ്ക്ക് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന വിശാല സദ്യയ്ക്ക് ക്ഷേത്രാങ്കണം സാക്‍ഷ്യം വഹിക്കുന്നു. ഇതിനായുള്ള സാധന സാമഗ്രികളെല്ലാം ക്ഷേത്രം വകയാണ്.

WD
പത്ത് ദിവസത്തെ ഉത്സവം നാട്ടിലാകെ ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. കൊടിയേറുന്നത് മുതല്‍ ദേവനു മുന്നില്‍ “ഉരുളിച്ച” വഴിപാടും നടക്കും. ഓരോ കരക്കാര്‍ക്കും ഉരുളാനായി നിശ്ചിത ദിവസങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നതും പഴയൊരു ആചാരത്തിന്‍റെ ഭാഗമാണ്.

ആറാട്ടിന് മുമ്പ് രണ്ട് മാസത്തിലധികം പറയെടുപ്പ് മഹോത്സവവും നടക്കുന്നു. മുമ്പ്, കൊടിയേറിയ ശേഷം പത്ത് ദിവസം മാത്രമായിരുന്നു പറയെടുപ്പ്. ഇന്ന്, മാസങ്ങള്‍ നീളുന്ന പറയെടുപ്പ് കൊടിയേറുന്നതിന് മുമ്പായി അവസാനിക്കും.

PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :